ബെംഗളൂരു:ചിന്നസ്വാമി സ്റ്റേഡിയത്തില്‍ അഫ്‌ഗാനിസ്ഥാന്‍ പോരാട്ടവീര്യത്തെ മറികടന്നാണ് ടി20 പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ ജയം സ്വന്തമാക്കിയത് (India vs Afghanistan 3rd T20I). 212 റണ്‍സ് പിന്തുടര്‍ന്ന് ഇന്ത്യയ്‌ക്കെതിരെ സമനില പിടിച്ച അഫ്‌ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യയെ സമനിലയില്‍ തളയ്‌ക്കുകയായിരുന്നു. പിന്നീട് നടന്ന രണ്ടാം സൂപ്പര്‍ ഓവറിലായിരുന്നു അവര്‍ 10 റണ്‍സിന് തോല്‍വി വഴങ്ങിയത്.
അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ഇത് ആദ്യമായാണ് ഒരു മത്സരം രണ്ട് സൂപ്പര്‍ ഓവറിന് സാക്ഷിയാകുന്നത്. കൂടാതെ, മറ്റ് നിരവധി റെക്കോഡുകളും ഈ ഒരൊറ്റ മത്സരത്തില്‍ പിറന്നിരുന്നു. അവയില്‍ ചിലത് പരിശോധിക്കാം.
രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സൂപ്പര്‍ ഓവര്‍(First Double Super Over In International Cricket) :2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ ഓവര്‍ വിവാദത്തിന് ശേഷമാണ് ക്രിക്കറ്റില്‍ ആദ്യമായി വിജയിയെ കണ്ടെത്താന്‍ സൂപ്പര്‍ ഓവര്‍ തുടരാന്‍ തീരുമാനമായത്. ഇതിന് ശേഷം 15 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചിരുന്നു. എന്നാല്‍, അവയിലെല്ലാം തന്നെ ഒരു സൂപ്പര്‍ ഓവര്‍ കൊണ്ട് തന്നെ വിജയിയെ കണ്ടെത്താന്‍ കഴിഞ്ഞതായിരുന്നു.
ഐപിഎല്‍ ക്രിക്കറ്റില്‍ ഡബിള്‍ സൂപ്പര്‍ ഓവര്‍ ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ട്. 2020ലെ മുംബൈ ഇന്ത്യന്‍സ് പഞ്ചാബ് കിങ്സ് പോരാട്ടത്തിലാണ് ആദ്യ ഡബിള്‍ സൂപ്പര്‍ ഓവര്‍ മത്സരം കളിച്ചത് (First Double Super Over In Cricket).
അന്താരാഷ്‌ട്ര ടി20യിലെ ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ട്(Highest Partnership For India In T20I): ടി20ഐ ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ ഏറ്റവും വലിയ കൂട്ടുകെട്ടാണ് രോഹിത് ശര്‍മ -റിങ്കു സിങ് സഖ്യം അടിച്ചെടുത്തത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യയുടെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും 190 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 2022ല്‍ അയര്‍ലന്‍ഡിനെതിരെ സഞ്ജു സാംസണും ദീപക് ഹൂഡയും അടിച്ചെടുത്ത 176 റണ്‍സിന്‍റെ റെക്കോഡ് പാര്‍ട്‌ണര്‍ഷിപ്പാണ് രോഹിതും റിങ്കുവും ചേര്‍ന്ന് തകര്‍ത്തത്.
25 റണ്‍സില്‍ താഴെ നാല് വിക്കറ്റ് നഷ്‌ടപ്പെട്ട ശേഷം ഒരു ടീം അടിച്ചെടുക്കുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍ (Highest total for a Team After Losing 4 Wickets for 25 Runs or Less) : ഇന്ത്യ അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ടി20യില്‍ ഇന്ത്യ 212 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്‌തപ്പോള്‍ അടിച്ചെടുത്തത്. തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്നും കരകയറിയായിരുന്നു ടീം ഇന്ത്യ ഇത്രയും വലിയ റണ്‍സ് സ്കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. 22 റണ്‍സ് മാത്രം ഉണ്ടായിരുന്നപ്പോഴാണ് ഇന്ത്യയ്‌ക്ക് മത്സരത്തില്‍ നാല് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടത്.
യശസ്വി ജയ്‌സ്വാള്‍ (4), വിരാട് കോലി (0), ശിവം ദുബെ (1), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്. പിന്നീട്, രോഹിത് റിങ്കു സഖ്യത്തിന്‍റെ 190 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പ് ഇന്ത്യയ്‌ക്ക് മികച്ച് സ്കോര്‍ സമ്മാനിക്കുകയായിരുന്നു.
ഒരു ഓവറില്‍ കൂടുതല്‍ റണ്‍സ്(Most Runs In An Over In T20Is): ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും റിങ്കു സിങ്ങും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ അവസാന ഓവറില്‍ 36 റണ്‍സാണ് അടിച്ചെടുത്തത്. രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് ഒരു ഓവറില്‍ 36 റണ്‍സ് പിറക്കുന്നത്. 2007ല്‍ ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡിനെതിരെ യുവരാജ് സിങും 2021ല്‍ ശ്രീലങ്കയുടെ അഖില ധനഞ്ജയക്കെതിരെ വിന്‍ഡീസ് മുന്‍താരം കീറോണ്‍ പൊള്ളാര്‍ഡുമാണ് 36 റണ്‍സ് നേടിയത്. ചിന്നസ്വാമിയില്‍ അഞ്ച് സിക്‌സറും ഒരു ഫോറും ഒരു നോബോളും സിംഗിളും ഉള്‍പ്പടെയാണ് രോഹിത്- റിങ്കു സഖ്യം ഇത്രയും റണ്‍സ് അടിച്ചത്.
Also Read :ഒരേയൊരു 'ഹിറ്റ്‌മാന്‍', ടി20യിലെ സെഞ്ച്വറി വേട്ട ; നേട്ടത്തിലെത്തുന്ന ആദ്യ താരമായി രോഹിത് ശര്‍മ