കാൻബറ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറിന്‍റെ ഒരു റെക്കോര്‍ഡ് കൂടി പഴങ്കഥയാക്കി വിരാട് കോലി. ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗത്തില്‍ 12,000 റൺസ് നേടിയ താരമെന്ന റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്. കഴിഞ്ഞ 17 വര്‍ഷമായി ഈ റെക്കോര്‍ഡ് സച്ചിന്‍റെ പേരിലായിരുന്നു. 309 മത്സരങ്ങളില്‍ നിന്ന് 300 ഇന്നിങ്‌സ് കളിച്ച് സച്ചിൻ നേടിയ റണ്‍സ് 251 മത്സരങ്ങളില്‍ നിന്ന് 242 ഇന്നിങ്‌സില്‍ ബാറ്റ് ചെയ്‌ത് കോലി നേടി.
സച്ചിന്‍റെ 17 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് കോലി - കോലിക്ക് റെക്കോര്‍ഡ്
ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗത്തില്‍ 12,000 റൺസ് നേടിയ താരമെന്ന റെക്കോഡാണ് കോലി സ്വന്തം പേരിലാക്കിയത്

സച്ചിന്‍റെ 17 വര്‍ഷം പഴക്കമുള്ള റെക്കോഡ് തകര്‍ത്ത് കോലി
കാൻബറയില്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ഏകദിനത്തിന് ഇറങ്ങുമ്പോള്‍ റെക്കോഡിന് 23 റണ്‍സ് പിന്നില്‍ മാത്രമായിരുന്നു കോലി. കോലിക്കും സച്ചിനും പുറമെ റിക്കി പോണ്ടിങ്, കുമാർ സംഗക്കാര, സനത് ജയസൂര്യ, മഹേല ജയവർധന എന്നിവരാണ് ഏകദിന ക്രിക്കറ്റിൽ 12,000 റണ്‍സ് കടന്നത്. ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യൻ താരമെന്ന റെക്കോഡിലും കോലി സച്ചിനൊപ്പമെത്തും. ഒമ്പത് സെഞ്ച്വറികളാണ് സച്ചിന്‍ ഓസീസിനെതിരെ നേടിയിട്ടുള്ളത്.