ബ്രിസ്‌ബെയ്‌ൻ: പ്രശസ്തമായ ബ്രിസ്‌ബെയിനിലെ ഗാബ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെ ബോർഡർ ഗവാസ്‌കർ ട്രോഫി ഏറ്റുവാങ്ങുമ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിലെ പുതു ചരിത്രമാണ്. വിരാട് കോലിയെന്ന സ്ഥിരം നായകനില്ലാതെ, പരിചയ സമ്പന്നത കുറഞ്ഞ ഒരു ടീമുമായി ഓസ്ട്രേലിയൻ മണ്ണില്‍ ഓസീസ് ടീമിനെ തോല്‍പ്പിച്ച് പരമ്പര സ്വന്തമാക്കിയിരിക്കുന്നു.
റെക്കോഡുകൾ സ്വന്തം പേരിലേക്ക് മാറ്റിയെഴുതി ടീം ഇന്ത്യ - റെക്കോഡുകൾ സ്വന്തം പേരിലേക്ക് മാറ്റിയെഴുതി ടീം ഇന്ത്യ
കഴിഞ്ഞ 32 വർഷമായി ഗാബയില്‍ തോല്‍വി അറിഞ്ഞിട്ടില്ല, എന്ന ഓസ്ട്രേലിയൻ ടീമിന്‍റെ റെക്കോഡ് ഇന്ന് തകർന്നു വീണു. ഇന്ത്യയ്ക്ക് മുന്നില്‍ മൂന്ന് വിക്കറ്റിന്‍റെ തോല്‍വി.
കഴിഞ്ഞ 32 വർഷമായി ഗാബയില്‍ തോല്‍വി അറിഞ്ഞിട്ടില്ല, എന്ന ഓസ്ട്രേലിയൻ ടീമിന്‍റെ റെക്കോഡ് ഇന്ന് തകർന്നു വീണു. ഇന്ത്യയ്ക്ക് മുന്നില്‍ മൂന്ന് വിക്കറ്റിന്‍റെ തോല്‍വി. ടെസ്റ്റ് മത്സരങ്ങളുടെ അഞ്ചാം ദിനം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണ് ഇന്ത്യ ഗാബയില്‍ നേടിയത്. ഇന്ത്യയുടെ 325 എന്ന സ്കോറിന് മുന്നിലുള്ളത് വിൻഡീസ് 1984ല്‍ ഇംഗ്ലണ്ടിന് എതിരെ നേടിയ 344 റൺസും 1948ല്‍ ഓസ്ട്രേലിയ ഇംഗ്ലണ്ടിന് എതിരെ നേടിയ 404 റൺസും മാത്രം. ആദ്യ ടെസ്റ്റ് തോറ്റ ശേഷം ഇന്ത്യ ഒരു പരമ്പര സ്വന്തമാക്കുന്നത് ആദ്യം.
ഓസ്ട്രേലിയയില്‍ പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോറാണ് ഇന്ത്യ ഇന്ന് ഗാബയില്‍ നേടിയത്. ഇതിനു മുൻപ് പെർത്തില്‍ ദക്ഷിണാഫ്രിക്ക നേടിയ 414 റൺസും മെല്‍ബണില്‍ ഇംഗ്ലണ്ട് നേടിയ 332 റൺസുമാണ് മുന്നിലുള്ളത്. അതോടൊപ്പം ഇന്ത്യ റൺസ് പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന മൂന്നാമത്തെ സ്കോർ കൂടിയാണ് ബ്രിസ്ബെയിനില്‍ ഉണ്ടായത്. 1975ല്‍ പോർട്ട് ഓഫ് സ്പെയിനില്‍ വിൻഡീസിന് എതിരെ നേടിയ 406 റൺസും ചെന്നൈയില്‍ ഇംഗ്ലണ്ടിന് എതിരെ നേടിയ 387 റൺസുമാണ് ഇന്നത്തെ സ്കോറിന് മുന്നിലുള്ളത്.