സിഡ്‌നി: സിഡ്‌നി ടി20യില്‍ ടീം ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ഓസ്‌ട്രേലിയക്ക് എതിരെ 187 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച വിരാട് കോലിക്കും കൂട്ടര്‍ക്കും ആദ്യ വിക്കറ്റ് നഷ്‌ടമായി. ഓപ്പണര്‍ ലോകേഷ് രാഹുല്‍ റണ്ണൊന്നും എടുക്കാതെ പുറത്തായി. മാക്‌സ്‌വെല്ലിന്‍റെ പന്തില്‍ സ്‌റ്റീവ് സ്‌മിത്തിന് ക്യാച്ച് വഴങ്ങിയാണ് രാഹുല്‍ കൂടാരം കയറിയത്.
സിഡ്‌നിയില്‍ ടീം ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്‌ടം; രാഹുല്‍ പുറത്ത് - rahul out news
മാക്‌സ്‌വെല്ലിന്‍റെ പന്തില്‍ സ്‌റ്റീവ് സ്‌മിത്തിന് ക്യാച്ച് വഴങ്ങിയാണ് ഓപ്പണര്‍ ലോകേഷ് രാഹുല്‍ കൂടാരം കയറിയത്
സിഡ്‌നിയില്‍ അവസാനം വിവരം ലഭിക്കുമ്പോള്‍ ടീം ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 34 റണ്‍സെടുത്തു. എട്ട് റണ്‍സെടുത്ത എടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും 20 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയുമാണ് ക്രീസില്‍. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ഓപ്പണര്‍ മാത്യു വെയ്‌ഡിന്‍റെയും വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെയും കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്.
അര്‍ദ്ധസെഞ്ച്വറിയോടെ 80 റണ്‍സെടുത്ത് ഓപ്പണര്‍ വെയ്‌ഡും അര്‍ദ്ധസെഞ്ച്വറിയോടെ 54 റണ്‍സെടുത്ത് മാക്‌സ്‌വെല്ലും പുറത്തായി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 90 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വെയ്‌ഡിന്‍റെ ഇന്നിങ്സ്. മൂന്ന് വീതം സിക്‌സും ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ മാക്‌സ്‌വെല്ലിന്‍റെ ഇന്നിങ്സ്.