മെല്‍ബണ്‍:ടീം ഇന്ത്യക്കൊപ്പം ചേര്‍ന്ന ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ആദ്യമായി നെറ്റ്സില്‍ പരിശീലനം നടത്തി. ബുധനാഴ്ച മെല്‍ബണിലെത്തി ടീമിനൊപ്പം ചേര്‍ന്ന ഹിറ്റ്മാന് രണ്ട് ദിവസത്തിന് ശേഷമാണ് നെറ്റ്‌സില്‍ പരിശീലനം നടത്താന്‍ അവസരം ലഭിച്ചത്. ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്നസ് തെളിയിച്ച ശേഷം ഓസ്‌ട്രേലിയയില്‍ എത്തിയ ഹിറ്റ്മാന് 14 ദിവസത്തെ ക്വാറന്‍റൈന് ശേഷമാണ് ടീമിനൊപ്പം ചേരാന്‍ സാധിച്ചത്.
സിഡ്‌നി ടെസ്റ്റ്: നെറ്റ്‌സില്‍ പരിശീലനം നടത്തി രോഹിത് ശര്‍മ - sydeny test news
ബുധനാഴ്‌ച ടീമിനൊപ്പം ചേര്‍ന്ന രോഹിത് ശര്‍മക്ക് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് നെറ്റ്‌സില്‍ പരിശീലനം നടത്താന്‍ അവസരം ലഭിച്ചത്
നേരത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായ ശേഷിക്കുന്ന മത്സരങ്ങളില്‍ ടീം ഇന്ത്യയുടെ ഉപനായകനായും രോഹിതിനെ ബിസിസിഐ നിയോഗിച്ചിരുന്നു. ചേതേശ്വര്‍ പൂജാരയെ മാറ്റിനിര്‍ത്തിയാണ് ഹിറ്റ്മാന് അവസരം നല്‍കിയത്. നേരത്തെ ഐപിഎല്‍ മത്സരത്തിനിടെയാണ് ഹിറ്റ്മാന് പരിക്കേറ്റത്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം വീതം സ്വന്തമാക്കി. വരാനിരിക്കുന്ന മത്സരങ്ങള്‍ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. അതിനാല്‍ തന്നെ പോരായ്‌മകള്‍ പരിഹരിച്ചാകും ഓസിസും സന്ദര്‍ശകരും സിഡ്‌നിയില്‍ എത്തുക.