കേരളം

kerala

ETV Bharat / sports

സിഡ്‌നി ടെസ്റ്റ്: പരിക്കേറ്റ റിഷഭിനെയും ജഡേജയെയും സ്‌കാനിങ്ങിന് വിധേയരാക്കി - lead to australia news

സിഡ്‌നി ടെസ്റ്റില്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ 197 റണ്‍സിന്‍റെ ലീഡ് സ്വന്തമാക്കി

ഓസിസിന് ലീഡ് വാര്‍ത്ത  സിഡ്‌നിയില്‍ പരിക്ക് വാര്‍ത്ത  lead to australia news  injury in sydney news
സിഡ്‌നി ടെസ്റ്റ്

By

Published : Jan 9, 2021, 6:29 PM IST

സിഡ്‌നി:ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിനെയും ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും സ്‌കാനിങ്ങിന് വിധേയരാക്കി. മൂന്നാം ദിനം ബാറ്റ് ചെയ്യുന്നതിനിടെ ജഡേജയുടെ ഇടത് കൈവിരലിനാണ് പരിക്കേറ്റത്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്ത് നേരിടുന്നതിനിടെയാണ് സംഭവം. പരിക്കിനെ തുടര്‍ന്ന് ജഡേജക്ക് പകരം പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്സില്‍ ഫീല്‍ഡിങ്ങിനായി എത്തി.

പാറ്റ് കമ്മിന്‍സിന്‍റെ ബൗണ്‍സര്‍ കൊണ്ടായിരുന്നു റിഷഭിന്‍റെ പരിക്ക്. ഇടത് കൈമുട്ടിന് പരിക്കേറ്റ റിഷഭിന് പകരം വൃദ്ധിമാന്‍ സാഹയാണ് രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയക്ക് എതിരെ വിക്കറ്റിന് പിന്നില്‍ അണിനിരന്നത്.

സിഡ്‌നിയില്‍ മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ച ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 103 റണ്‍സെടുത്തു. നേരത്തെ ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ 244 റണ്‍സെടുത്ത് പുറത്തായിരുന്നു.

ABOUT THE AUTHOR

...view details