സിഡ്‌നി:സിഡ്‌നി ടെസ്റ്റിനിടെ പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ആറാഴ്‌ച പുറത്തിരിക്കും. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ ഇടത് കൈവിരലിന് പരിക്കേറ്റ ജഡേജയെ നേരത്തെ സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. പരിക്കേറ്റ ജഡേജ ശസ്‌ത്രക്രിയക്ക് വിധേയനാകേണ്ടിവരുമോ എന്ന കാര്യത്തില്‍ സര്‍ജന്‍റെ അഭിപ്രായം തേടുമെന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. പന്ത് കൊണ്ട് അസ്ഥിക്ക് പൊട്ടലും സ്ഥാനചലനവുമുണ്ടായിച്ചുണ്ടെന്ന് സ്‌കാനിങ്ങില്‍ വ്യക്തമായിട്ടുണ്ട്.
സിഡ്‌നി ടെസ്റ്റ്; പരിക്കേറ്റ ജഡേജ ആറാഴ്‌ച പുറത്തിരിക്കും - സിഡ്‌നി ടെസ്റ്റ് പരിക്ക് വാര്‍ത്ത
ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ പരിക്കേറ്റ് പുറത്തിരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രവീന്ദ്ര ജഡേജ

ജഡേജക്ക് പകരം സിഡ്‌നിയില്‍ മൂന്നാം ദിനം മായങ്ക് അഗര്‍വാളാണ് ബാറ്റ് ചെയ്‌തത്. ഓസിസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ പരിക്ക് കാരണം പുറത്തിരിക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് രവീന്ദ്ര ജഡേജ. മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ലോകേഷ് രാഹുല്‍ എന്നിവര്‍ ഇതിനകം പരിക്ക് കാരണം ടീമിന് പുറത്തിരിക്കുകയാണ്.
സിഡ്‌നിയില്‍ രണ്ടാം ഇന്നിങ്സില്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം ടീം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് ചേതേശ്വര്‍ പൂജാര നേരത്തെ വ്യക്തമാക്കിയിരുന്നു. നാല് ബൗളേഴ്‌സ് മാത്രമാണ് ടീം ഇന്ത്യക്ക് വേണ്ടി കളിക്കുന്നത്. അഞ്ചാമതൊരു ബൗളറായി ഉപയോഗിച്ച് വന്നത് ജഡേജയെയാണ്. പരിക്ക് കാരണം അദ്ദേഹം പുറത്ത് പോകുന്നത് ടീം ഇന്ത്യ പ്രതിസന്ധിയിലാക്കുമെന്നും പൂജാര കൂട്ടിച്ചേര്‍ത്തു.