മെല്‍ബണ്‍: 2021ന്‍റെ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ക്ക് നടുവിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഓസ്‌ട്രേലിയയില്‍ നടത്തിയ പുതുവത്സരാഘോഷമാണ് രോഹിതിനെയും നാല് സഹതാരങ്ങളെയും വലയ്‌ക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് റസ്റ്ററന്‍റില്‍ പോയി ഭക്ഷണം കഴിച്ചതും പുതുവത്സരം ആഘോഷിച്ചതുമാണ് താരങ്ങള്‍ക്ക് വിനായയത്.
കൊവിഡ് ലംഘനത്തിന് പിന്നാലെ രോഹിതും സംഘവും ബീഫ് കഴിച്ചതാണ് സാമൂഹ്യ മാധ്യമത്തില്‍ പുതിയ വിവാദ വിഷയം. താരങ്ങള്‍ കഴിച്ച ഭക്ഷണത്തിന്‍റെ ബില്ലും മറ്റ് ചിത്രങ്ങളും ഇന്ത്യന്‍ ആരാധകന്‍ സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. 118.69 യുഎസ് ഡോളറിന്‍റെ ഭക്ഷണമാണ് അഞ്ച് പേരും ചേര്‍ന്ന് കഴിച്ചത്. ഏകദേശം ആറായിരം ഇന്ത്യന്‍ രൂപയോളം വരും ഈ തുക.