സിഡ്‌നി: അഡ്‌ലെയ്‌ഡ് ടെസ്റ്റില്‍ പരിക്കേറ്റ വില്‍ പുകോവ്‌സ്‌കിക്ക് പകരം മാര്‍ക്കസ് ഹാരിസിനെ ടീമില്‍ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. സന്നാഹ മത്സരത്തിനിടെയാണ് വിക്‌ടോറിയന്‍ ഓപ്പണറായ വില്‍ പുകോവ്‌സ്‌കിക്ക് പരിക്കേറ്റത്. ഓസ്‌ട്രേലിയന്‍ ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടര്‍ന്നാണ് പുകോവ്‌സ്‌കിക്ക് ടീമില്‍ ഇടം ലഭിച്ചത്.
ഷെഫീല്‍ഡ് ഷീല്‍ഡ് ടൂര്‍ണമെന്‍റില്‍ 118.33 ബാറ്റിങ് ശരാശരിയില്‍ പുകോവ്‌സ്‌കി 355 റണ്‍സ് എടുത്തിരുന്നു. ടൂര്‍ണമെന്‍റില്‍ സൗത്ത് ഓസ്‌ട്രേലിയക്ക് എതിരെ 239 റണ്‍സാണ് പുകോവ്‌സ്‌കി അടിച്ച് കൂട്ടിയത്.
മാര്‍ക്കസ് ഹാരിസ് (ഫയല്‍ ചിത്രം).
ഓസ്‌ട്രേലിയക്ക് വേണ്ടി ആഷസില്‍ ഉള്‍പ്പെടെ ഒമ്പത് മത്സരങ്ങളില്‍ പുകോവ്‌സ്‌കി മാറ്റുരച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നടന്ന ആഷസ് ടൂര്‍ണമെന്‍റില്‍ ഇംഗ്ലണ്ടിനെതിരെ ജയം സ്വന്തമാക്കി ഓസ്ട്രേലിയ കപ്പ് തിരിച്ചുപിടിച്ചു. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും പരിക്കേറ്റ് പുറത്തായിരുന്നു. ടീം ഇന്ത്യക്ക് എതിരെ സിഡ്‌നിയില്‍ നടന്ന രണ്ടാം ഏകദിനത്തിലാണ് വാര്‍ണര്‍ക്ക് പരിക്കേറ്റത്.
ടീം ഇന്ത്യക്ക് എതിരെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടി നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഈ മാസം 17ന് ആരംഭിക്കും. അഡ്‌ലെയ്‌ഡില്‍ ഡേ-നൈറ്റ് ടെസ്റ്റോടെയാണ് പരമ്പര ആരംഭിക്കുക.