മുംബൈ:ഫീല്‍ഡിങ്ങിലെ മോശം പ്രകടനം തുടര്‍ന്നാല്‍ അടുത്ത വർഷത്തെ ടി20 ലോകകപ്പ് ടീം ഇന്ത്യ നേടാന്‍ സാധ്യത കുറവാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി നടന്ന ഏകിദന, ടി20 പരമ്പരകളില്‍ ടീം ഇന്ത്യ ഫീല്‍ഡില്‍ കാണിച്ച പിഴവുകളെ തുടര്‍ന്നാണ് കെയ്‌ഫിന്‍റെ പരാമര്‍ശം.
മോശം ഫീല്‍ഡിങ് തുടരുകയാണെങ്കില്‍ വമ്പന്‍ ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്ക് മുന്നേറാനാകില്ലെന്ന മുന്നറിയിപ്പും കെയ്‌ഫ് നല്‍കി. നായകന്‍ വിരാട് കോലി ഉള്‍പ്പെടെ പരമ്പരയില്‍ ഒന്നിലധികം തവണ ക്യാച്ച് കൈവിട്ടിരുന്നു. നിരവധി ഡ്രോപ് ക്യാച്ചുകളും മിസ് ഫീല്‍ഡുകളും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. ഫീല്‍ഡര്‍മാരുടെ പിന്തുണയില്ലാതെ യുവ ബൗളര്‍മാര്‍ക്ക് തിളങ്ങാന്‍ സാധിക്കില്ല. ഫീല്‍ഡില്‍ മോശം പ്രകടനം കാഴ്‌ചവെക്കുന്നവര്‍ ഒന്നോ രണ്ടോ മണിക്കൂര്‍ അധികം പരിശീലനം നടത്തുന്നതില്‍ തെറ്റില്ലെന്നും കെയ്‌ഫ് കൂട്ടിച്ചേര്‍ത്തു.