കേരളം

kerala

ETV Bharat / sports

കംഗാരുക്കളെ എറിഞ്ഞിട്ടു; ഇന്ത്യക്ക് ജയിക്കാൻ 237 റൺസ് - SHAMI

ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ച മത്സരത്തില്‍ ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റൺസെടുത്തു.

ഇന്ത്യൻ ടീം

By

Published : Mar 2, 2019, 7:05 PM IST

ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് 237 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റൺസെടുത്തു. ഇന്ത്യൻ ബൗളർമാരുടെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയെ ചെറിയ സ്കോറില്‍ ഒതുക്കിയത്.

ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യക്കെതിരെ ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് തുടക്കം തന്നെ പാളി. രണ്ടാം ഓവറില്‍ തന്നെ നായകൻ ആരോൺ ഫിഞ്ച് റൺസൊന്നുമെടുക്കാതെ പുറത്തായി. ബുംറയ്ക്കായിരുന്നു വിക്കറ്റ്. രണ്ടാം വിക്കറ്റില്‍ ഉസ്മാൻ ഖ്വാജയും മാർക്കസ് സ്റ്റോയിനിസും ചേർന്ന് 87 റൺസിന്‍റെ കൂട്ടുകെട്ടുമായി ഓസീസിനെ മൂന്നോട്ട് നയിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ സമ്മർദ്ദം സൃഷ്ടിക്കുകയായിരുന്നു. ഖ്വാജ 50 റൺസും സ്റ്റോയിനിസ് 37 റൺസും നേടിയാണ് പുറത്തായത്. ഗ്ലെൻ മാക്സ്വെല്‍(40), ആഷ്ടൺ ടർണർ(21), പീറ്റർ ഹാൻഡ്സ്കോമ്പ്(19) എന്നിവരും പുറത്തായതോടെ ഓസ്ട്രേലിയയുടെ സ്കോർ 200 കടക്കില്ലെന്ന് തോന്നിയിരുന്നു.

എന്നാല്‍ ഏഴാം വിക്കറ്റില്‍ വിക്കറ്റ് കീപ്പർ അല്ക്സ് കാരിയും നഥാൻ കോൾട്ടർ നീലും ചേർന്ന് ഓസീസിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിക്കുകയായിരുന്നു. 36 റൺസെടുത്ത കാരിയും 28 റൺസെടുത്ത കോൾട്ടർ നീലും ചേർന്ന് 62 റൺസാണ് ഏഴാം വിക്കറ്റില്‍ നേടിയത്.

ഒരു ഘട്ടത്തില്‍ മികച്ച സ്കോറിലേക്ക് എത്തുമെന്ന് കരുതിയ ഓസ്ട്രേലിയയെ ഇന്ത്യൻ ബൗളർമാർ വരിഞ്ഞ് മുറുക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി ബുംറ, ഷമി, കുല്‍ദീപ് യാദവ് എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. സ്റ്റോയിനിസിന്‍റെ വിക്കറ്റ് വീഴ്ത്തി കേദാർ ജാദവ് ഇന്ത്യക്ക് നിർണായക വഴിത്തിരിവ് നല്‍കി. അനാവശ്യമായി വിക്കറ്റ് നഷ്ടപ്പെടുത്താതെ കളിച്ചാല്‍ ഇന്ത്യക്ക് പരമ്പരയിലെ ആദ്യ ജയം അനായാസമായി നേടാം.

ABOUT THE AUTHOR

...view details