കാന്‍ബറ:കാന്‍ബറ ടി20യില്‍ 100 കടന്ന് വിരാട് കോലിയും കൂട്ടരും. അര്‍ദ്ധസെഞ്ച്വറി സ്വന്തമാക്കിയ കെഎല്‍ രാഹുലിന്‍റെ കരുത്തിലാണ് ടീം ഇന്ത്യ 100 കടന്നത്. അവസാനം വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ സന്ദര്‍ശകര്‍ 112 റണ്‍സെടുത്തു. 16 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും ഏഴ് റണ്‍സെടുത്ത ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
ഓസിസിനെതിരെ 100 കടന്ന് ഇന്ത്യ; രാഹുലിന് അര്‍ദ്ധസെഞ്ച്വറി - ഇന്ത്യ vs ഓസ്‌ട്രേലിയ ടി20 ടീം
ലോകേഷ് രാഹുലിന്‍റെ അര്‍ദ്ധസെഞ്ച്വറിയുടെ മികവിലാണ് കാന്‍ബറ ടി20യില്‍ ടീം ഇന്ത്യ 100 റണ്‍സ് മറികടന്നത്

രാഹുല്‍
നേരത്തെ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു റണ്‍സെടുത്ത ഓപ്പണര്‍ ശിഖര്‍ ധവാനും ഒമ്പത് റണ്‍സെടുത്ത നായകന്‍ വിരാട് കോലിയും നിരാശപ്പെടുത്തിയപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ 23 റണ്‍സെടുത്ത് പൊരുതി നിന്നു. ഓപ്പണര്‍ രാഹുല്‍ 40 പന്തില്‍ ഒരു സിക്‌സും അഞ്ച് ബൗണ്ടറിയും ഉള്‍പ്പെടെ 51 റണ്‍സെടുത്ത് പുറത്തായി.
ഹെന്‍ട്രിക്വിസ് ആതിഥേയര്‍ക്കായി രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, അബോട്ട്, മിച്ചല്‍ സ്വെപ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.