ഓസ്ട്രേലിയക്കെതിരായ അവസാനത്തെയും അഞ്ചാമത്തെയും ഏകദിനത്തില്‍ ഇന്ത്യക്ക് 273 റൺസിന്‍റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 272 റൺസെടുത്തു. സെഞ്ച്വറി നേടിയ ഓപ്പണർ ഉസ്മാൻ ഖ്വാജയാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
ഫിറോസ് ഷാ കോട്ലയില്‍ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 76 റൺസിന്‍റെ കൂട്ടുക്കെട്ടാണ് ഫിഞ്ചും ഖ്വാജയും നേടിയത്. ഫിഞ്ചിനെ ജഡേജ പുറത്താക്കിയതോടെ ഹാൻസ്കോമ്പിനോടൊപ്പം ചേർന്ന് ഖ്വാജ സ്കോർബോർഡ് മുന്നോട്ട് നീക്കി. 106 പന്തില്‍ നിന്ന് 100 റൺസെടുത്ത ഖ്വാജയെ ഭുവനേശ്വർ കുമാർ പുറത്താക്കിയതോടെ ഓസ്ട്രേലിയയുടെ സ്കോറിംഗ് വേഗത കുറഞ്ഞു. ടീം സ്കോർ 182ല്‍ എത്തിയപ്പോഴേക്കും രണ്ട് വിക്കറ്റ് കൂടി ഓസ്ട്രേലിയക്ക് നഷ്ടമായി. ഹാൻസ്കോമ്പ് 52 റൺസോടെയുംമാക്സ്വെൽ ഒരു റണ്ണെടുത്തുമാണ്പുറത്തായത്.