പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരോടുള്ള ആദരസൂചകമായി പ്രത്യേകം നിർമ്മിച്ച പട്ടാളതൊപ്പി ധരിച്ചാണ് ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ താരങ്ങൾ കളത്തിലിറങ്ങിയത്.
വീരമൃത്യു വരിച്ചവര്‍ക്ക് ആദരം; സൈനിക തൊപ്പിയണിഞ്ഞ് ഇന്ത്യൻ താരങ്ങൾ - കോഹ്ലി
മത്സരത്തില്‍ ലഭിക്കുന്ന മാച്ച് ഫീ നാഷണല്‍ ഡിഫൻസ് ഫണ്ടിലേക്ക് നല്‍കുമെന്ന് കോഹ്ലി.
ലഫ്റ്റനന്‍റ് കേണല്‍ കൂടിയായ ഇന്ത്യന്‍ മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയാണ് തൊപ്പികള്‍ മത്സരത്തിന് മുമ്പ് താരങ്ങള്‍ക്ക് കൈമാറിയത്. ഈ മത്സരത്തില്‍ നിന്ന് ലഭിക്കുന്ന മാച്ച് ഫീ മുഴുവനും നാഷണല്‍ ഡിഫൻസ് ഫണ്ടിലേക്ക് നല്‍കുമെന്ന് നായകൻ വിരാട് കോഹ്ലി പ്രഖ്യാപിച്ചു. ഇത് തങ്ങള്‍ക്ക് വളരെയധികം പ്രത്യേകതയുള്ള മത്സരമാണെന്നും കോഹ്ലി പറഞ്ഞു.
ഇന്ത്യക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഫിഞ്ചും ഖ്വാജയും നല്‍കിയിരിക്കുന്നത്. 20 ഓവർ അവസാനിച്ചപ്പോൾ ഓസീസ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 124 റൺസ് എന്ന നിലയിലാണ്. പരമ്പരയിലെ ആദ്യ രണ്ട് ഏകദിനങ്ങളിലും വിജയിച്ച ഇന്ത്യക്ക് ഇന്ന് കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാകും.