മെല്‍ബണ്‍: രോഹിത് ശര്‍മ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയക്ക് എതിരായ മൂന്നാമത്തെ ടെസ്റ്റില്‍ കളിച്ചേക്കുമെന്ന സൂചന നല്‍കി പരിശീലകന്‍ രവിശാസ്‌ത്രി. മെല്‍ബണില്‍ ടീം ഇന്ത്യക്കൊപ്പം ചേര്‍ന്ന ഹിറ്റ്മാന്‍ പരിശീലനം പുനരാരംഭിച്ച ചിത്രങ്ങള്‍ ഇന്ന് ബിസിസിഐ പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് രോഹിതിന്‍റെ ടീം പ്രവേശനവുമായി ബന്ധപ്പെട്ട സൂചനകള്‍ രവിശാസ്‌ത്രി പങ്കുവെച്ചത്. രോഹിതിന്‍റെ ഫിറ്റ്നസ് ഉള്‍പ്പെടെ പരിഗണിച്ച ശേഷം ടീമിലെടുക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാഴ്‌ചയോളം ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷമാണ് രോഹിത് ടീമിനൊപ്പം ചേരുന്നത്. നിലവിലെ രോഹിതിന്‍റെ സാഹചര്യങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ടെന്നും രവിശാസ്‌ത്രി പറഞ്ഞു.
ഹിറ്റ്മാന്‍ വരുന്നു; സിഡ്‌നിയില്‍ കാണുമെന്ന സൂചനയുമായി രവിശാസ്‌ത്രി - hitman in sydney news
കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരെ നടന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരയിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ അവസാനമായി ടെസ്റ്റ് ക്രിക്കറ്റ് കളിച്ചത്.

ഐപിഎല്ലിനെ തുടര്‍ന്ന് നവംബര്‍ 10ന് ശേഷം രോഹിത് ശര്‍മ ക്രീസില്‍ എത്തിയിട്ടില്ല. ഐപിഎല്ലില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് രോഹിത് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനത്തിലായിരുന്നു. തുടര്‍ന്ന് ഫിറ്റ്നസ് തെളിയിച്ച ശേഷമാണ് ഓസ്‌ട്രേലിയക്ക് പറന്നത്. വിരാട് കോലി നാട്ടിലേക്ക് മടങ്ങിയ സാഹചര്യത്തില്‍ ലോകോത്തര ഓസിസ് പേസ് ആക്രമണത്തെ നേരിടാന്‍ രോഹിത് ശര്‍മയെ ഏത്രയും വേഗം ടീമിലെത്തിക്കാനാകും ബിസിസിഐ നീക്കം. ഓപ്പണറായോ മധ്യനിരയിലോ രോഹിതിനെ പരീക്ഷിക്കാനാണ് സാധ്യത. രോഹിതെത്തുന്നതോടെ ഇന്ത്യക്ക് സ്ഥിരതയാര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
ബംഗ്ലാദേശിനെതിരെ കഴിഞ്ഞ വര്‍ഷമാണ് അവസാനമായി ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ അവസാനമായി ടെസ്റ്റ് മത്സരം കളിച്ചത്. തുടര്‍ന്ന് പരിക്ക് കാരണം ന്യൂസിലന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് മത്സരം ഉള്‍പ്പെടെ രോഹിതിന് നഷ്‌ടമായി. പരിക്ക് ഭേദമായപ്പോഴേക്കും കൊവിഡ് വില്ലനായി അവതരിച്ചതോടെ രോഹിതിന് ക്രീസിലേക്ക് തിരിച്ചെത്താനും സാധിച്ചില്ല. തുടര്‍ന്ന് ഒക്‌ടോബറില്‍ യുഎഇയില്‍ നടന്ന ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ രോഹിത് മുബൈ ഇന്ത്യന്‍സിന് അഞ്ചാമത്തെ കിരീടം നേടി കൊടുക്കുകയും ചെയ്‌തു.