മെല്‍ബണ്‍: അജിങ്ക്യാ രഹാനെയുടെ സെഞ്ച്വറിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നിര്‍ണായ സ്ഥാനമെന്ന് സുനില്‍ ഗവാസ്‌കര്‍. ഏറ്റവും പ്രധാനപ്പെട്ട സെഞ്ച്വറികളില്‍ ഒന്നാണ് അജിങ്ക്യാ രഹാനെ മെല്‍ബണില്‍ സ്വന്തമാക്കിയത്. അഡ്‌ലെയ്‌ഡില്‍ റെക്കോഡ് തോല്‍വി വഴങ്ങേണ്ടിവന്ന ടീം ഇന്ത്യക്ക് മെല്‍ബണില്‍ തുണയായത് നായകന്‍ രഹാനെയാണെന്നും ഗവാസ്‌കര്‍ ചൂണ്ടിക്കാട്ടി.
രഹാനെയുടെ സെഞ്ച്വറി ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ രേഖപ്പെടുത്തും: ഗവാസ്‌കര്‍
അഡ്‌ലെയ്‌ഡിലെ വമ്പന്‍ തോല്‍വിക്ക് ശേഷം മെല്‍ബണില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് വേണ്ടി ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത് നായകന്‍ അജിങ്ക്യാ രഹാനെ ആയിരുന്നു
12 ബൗണ്ടറി ഉള്‍പ്പെടെ 112 റണ്‍സാണ് രഹാനെ മെല്‍ബണില്‍ അടിച്ചെടുത്തത്. അഡ്‌ലെയ്ഡില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ചെറിയ സ്‌കോറായ 36 റണ്‍സിന് പുറത്തായ ശേഷം വമ്പന്‍ തിരിച്ചുവരവാണ് ടീം ഇന്ത്യ നടത്തിയതെന്നും ഗവാസ്‌കര്‍ പറഞ്ഞു. അഡ്‌ലെയ്‌ഡില്‍ എട്ട് വിക്കറ്റിന്‍റെ പരാജയം ഏറ്റുവാങ്ങിയ ശേഷം മെല്‍ബണില്‍ ഇന്ത്യ കരുതി കളിച്ചു.
മെല്‍ബണില്‍ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ആതിഥേയരായ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 133 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സില്‍ രണ്ട് റണ്‍സിന്‍റെ ലീഡ് മാത്രമാണ് ആതിഥേയര്‍ക്കുള്ളത്. അതേസമയം ഉമേഷ് യാദവിന്‍റെ പരിക്ക് ടീം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഉമേഷിനെ കൂടാതെ ഷമിയും ഇഷാന്ത് ശര്‍മയും പരിക്ക് കാരണം ടീമിന് പുറത്തിരിക്കുകയാണ്. നിലവില്‍ ജസ്‌പ്രീത് ബുമ്രയും പുതുമുഖം മുഹമ്മദ് സിറാജും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പേസര്‍മാരായുള്ളു.