സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരെ ടി20 പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദനവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടി20 പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍. ആദ്യ മത്സരത്തില്‍ 161 റണ്‍സെടുത്ത് പ്രതിരോധിച്ചും രണ്ടാം മത്സരത്തില്‍ 195 റണ്‍സ് പിന്തുടര്‍ന്നും ടീം ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയെന്നും സച്ചിന്‍ ട്വീറ്റില്‍ കുറിച്ചു.
മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പര വിരാട് കോലിയും കൂട്ടരും 2-0ത്തിന് സ്വന്തമാക്കി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് ചൊവ്വാഴ്‌ച സിഡ്‌നി വേദിയാകും. ഇന്ന് നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ ജയമാണ് ടീം ഇന്ത്യ നേടിയത്. 22 പന്തില്‍ 42 റണ്‍സോടെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഹര്‍ദിക് പാണ്ഡ്യയാണ് ഞായറാഴ്‌ച ജയം സമ്മാനിച്ചത്. പാണ്ഡ്യയെ കളിയിലെ താരമായും തെരഞ്ഞെടുത്തു.