മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിച്ചേക്കും. പരിക്ക് ഭേദമായ ജഡേജ നെറ്റ്‌സില്‍ പരശീലനം നടത്തുന്ന ദൃശ്യം ബിസിസിഐ ട്വീറ്റ് ചെയ്‌തു. നെറ്റ്‌സില്‍ പന്തെറിയുന്നതും ബാറ്റ് ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് ബിസിസിഐ ട്വീറ്റ് ചെയ്‌തത്. അതേസമയം ജഡേജ കളിക്കുന്ന കാര്യത്തില്‍ ബിസിസിഐ ഇതേവരെ ഉറപ്പ് നല്‍കിയിട്ടില്ല. ജഡേജക്കൊപ്പം ശുഭ്‌മാന്‍ ഗില്ലും ടീം ഇന്ത്യക്കൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തി.
ബോക്‌സിങ് ഡേ ടെസ്റ്റ്; പരിക്ക് ഭേദമായി ജഡേജ പരിശീലനം തുടങ്ങി
കാന്‍ബറയില്‍ നടന്ന ടി20 മത്സരത്തിനിടെ ബൗണ്‍സര്‍ ഹെല്‍മെറ്റിലിടിച്ച് പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് രണ്ട് ടി20യും അഡ്‌ലെയ്‌ഡിലെ പിങ്ക് ബോള്‍ ടെസ്റ്റും നഷ്‌ടമായി
കാന്‍ബറയില്‍ നടന്ന ടി20 മത്സരത്തിനിടെ ബൗണ്‍സര്‍ ഹെല്‍മെറ്റിലിടിച്ചാണ് ജഡേജക്ക് പരിക്കേറ്റത്. കണ്‍സഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി യുസ്‌വേന്ദ്ര ചാഹലിനെ ഇറക്കിയാണ് ടീം ഇന്ത്യ മത്സരം പൂര്‍ത്തിയാക്കിയത്.
നായകന്‍ വിരാട് കോലിയെ കൂടാതെയാണ് ഇന്ത്യ മെല്‍ബണില്‍ കളിക്കാനിറങ്ങുന്നത്. കോലിയുടെ അഭാവത്തില്‍ അജിങ്ക്യാ രഹാനെ ഇന്ത്യയെ നയിക്കും. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ രഹാനെ പ്രാപ്‌തനാണെന്ന് പേസര്‍ ഇശാന്ത് ശര്‍മ വ്യക്തമാക്കി. ബൗളേഴ്‌സ് ക്യാപ്‌റ്റനെന്ന വിശേഷണമാണ് രഹാനെക്ക് ഇശാന്ത് ശര്‍മ നല്‍കിയത്.