കേരളം

kerala

ETV Bharat / sports

രോഹിതും കൂട്ടരും ബയോ സെക്വയര്‍ ബബിള്‍ ലംഘിച്ചില്ലെന്ന് ബിസിസിഐ - covid to team india news

ഇതേ തുടര്‍ന്ന് റിഷഭ് പന്ത്, ശുഭ്‌മാന്‍ ഗില്‍, പൃഥ്വി ഷാ, നവദീപ് സെയിനി, രോഹിത് ശര്‍മ എന്നിവര്‍ ഐസൊലേഷനില്‍ പ്രവേശിച്ച പശ്ചാത്തലത്തിലാണ് ബിസിസിഐ അധികൃതരുടെ പ്രതികരണം

BCCI  Melbourne  Australian Media  COVID-19  ടീം ഇന്ത്യക്ക് കൊവിഡ് വാര്‍ത്ത  രോഹിതിന് കൊവിഡ് വാര്‍ത്ത  covid to team india news  rohit with covid news
ബിസിസിഐ

By

Published : Jan 2, 2021, 8:24 PM IST

മെല്‍ബണ്‍:ഇന്ത്യന്‍ താരങ്ങള്‍ കൊവിഡ് 19 മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് ബിസിസഐ വൃത്തങ്ങള്‍. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ ഐസൊലേഷനില്‍ പ്രവേശിച്ച പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അധികൃതര്‍.

ഇന്ത്യന്‍ താരങ്ങള്‍ ഭോജനശാലയില്‍ പോയ സംഭവം ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ അനാവശ്യമായി വിവാദമാക്കുകയായിരുന്നു. രോഹിത് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൊവിഡ് 19 മാനദണ്ഡങ്ങളെ കുറിച്ച് പൂര്‍ണ ബോധ്യമുണ്ടെന്നും അവര്‍ അത് ലംഘിക്കുമെന്ന് കരുതുന്നില്ലെന്നും ബിസിസിഐ വ്യക്തമാക്കി. ടീം ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും കൊവിഡ് 19നെ കുറിച്ച് ബോധ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഭോജന ശാലയില്‍.

ആരാധകന്‍റെ സാമൂഹ്യമാധ്യമത്തിലെ പോസ്റ്റിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കൊവിഡ് 19 ലംഘനം നടത്തിയതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് റിഷഭ് പന്ത്, ശുഭ്‌മാന്‍ ഗില്‍, പൃഥ്വി ഷാ, നവദീപ് സെയിനി, രോഹിത് ശര്‍മ എന്നിവര്‍ ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഐസൊലേഷനിലും പരിശീലനം നടത്താന്‍ ഇവര്‍ക്ക് അവസരം ലഭിക്കും. എന്നാല്‍ സിഡ്‌നിയില്‍ ഏഴാം തീയ്യതി ആരംഭിക്കാനിരിക്കുന്ന ടെസ്റ്റില്‍ ഇവര്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇതേവരെ ബിസിസിഐ പ്രതികരിച്ചിട്ടില്ല.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഭോജന ശാലയില്‍.

നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഇതേവരെ ഓരോ ജയം വീതം സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയില്‍ ഇനി രണ്ട് മത്സരങ്ങള്‍ കൂടി നടക്കാനുണ്ട്. ശേഷിക്കുന്ന മത്സരങ്ങളില്‍ ജയിച്ച് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ടീം ഇന്ത്യ. വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യാ രഹാനെയാണ് ടീം ഇന്ത്യയെ നയിക്കുന്നത്.

ABOUT THE AUTHOR

...view details