സിഡ്‌നി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള സിഡ്‌നി ടെസ്റ്റില്‍ മൂന്നാം ദിനം സ്റ്റംമ്പൂരുമ്പോള്‍ ഓസ്‌ട്രേലിയ ശക്തമായ നിലയില്‍. മൂന്നാം ദിനം ഒന്നാം ഇന്നിങ്‌സില്‍ മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ ആതിഥേയര്‍ 244 റണ്‍സിന് പുറത്താക്കി. രണ്ടാം ഇന്നിങ് ബാറ്റിങ് ആരംഭിച്ച ഓസിസ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 103 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്സില്‍ ടിം പെയിനും കൂട്ടര്‍ക്കും 197 റണ്‍സിന്‍റെ ലീഡുണ്ട്. 29 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 47 റണ്‍സെടുത്ത മാര്‍നസ് ലെബുഷെയ്നുമാണ് ക്രീസില്‍.
13 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുടെയും 10 റണ്‍സെടുത്ത വില്‍ പുകോവ്സ്‌കിയുടെയും വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്‌ടമായത്. മൂന്നാംദിനം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്കും പരിക്കേറ്റത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. പാറ്റ് കമ്മിന്‍സിന്റെ പന്ത് കൈയിലിടിച്ചാണ് റിഷഭിന് പരിക്കേറ്റത്. റിഷഭിന് പകരം വൃദ്ധിമാന്‍ സാഹയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്കായി വിക്കറ്റ് കാത്തത്. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തിലാണ് ജഡേജയുടെ കൈയ്ക്ക് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ബാറ്റ് ചെയ്‌തെങ്കിലും മൂന്നാംദിനം ഓള്‍റൗണ്ടര്‍ ഒരു പന്ത് പോലും എറിഞ്ഞിട്ടില്ല.