കാന്‍ബറ: ടീം ഇന്ത്യക്ക് എതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് 162 റണ്‍സിന്‍റെ വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 161 റണ്‍സെടുത്തു.
കാന്‍ബറയില്‍ ഓസിസിന് 162 റണ്‍സിന്‍റെ വിജയ ലക്ഷ്യം
അര്‍ദ്ധസെഞ്ച്വറിയോടെ തിളങ്ങിയ ഓപ്പണര്‍ ലോകേഷ് രാഹുലിന്‍റെയും 43 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെയും കരുത്തിലാണ് ടീം ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്
കാന്‍ബറയില്‍ ഓപ്പണര്‍ ലോകേഷ് രാഹുല്‍ അര്‍ദ്ധസെഞ്ച്വറിയോടെ മികച്ച തുടക്കം നല്‍കിയെങ്കിലും അത് നിലനിര്‍ത്താന്‍ ടീം ഇന്ത്യക്കായില്ല. 23 റണ്‍സെടുത്ത സഞ്ജു സാംസണും 16 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യയും 44 റണ്‍സെടുത്ത് പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയും മാത്രമാണ് രണ്ടക്കം കടന്നത്. ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ വിരാട് കോലി ഒമ്പത് റണ്‍സെടുത്തും മനീഷ് പാണ്ഡെ രണ്ട് റണ്‍സെടുത്തും വാഷിങ്ടണ്‍ സുന്ദര്‍ ഏഴ് റണ്‍സെടുത്തും പുറത്തായപ്പോള്‍ ദീപക് ചാഹര്‍ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.
ഹെന്‍ട്രിക്വിസ് ആതിഥേയര്‍ക്കായി മൂന്നും മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടും വിക്കറ്റ് വീഴ്‌ത്തി തിളങ്ങിയപ്പോള്‍ അബോട്ട്, മിച്ചല്‍ സ്വെപ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.