കേരളം

kerala

ETV Bharat / sports

ഇന്ത്യ-ശ്രീലങ്ക ടീമുകള്‍ അനന്തപുരിയില്‍; മത്സരം 15 ന്, നാളെ കാര്യവട്ടത്ത് പരിശീലനം - ഇന്ത്യ ശ്രീലങ്ക ഏകദിന ടിക്കറ്റ്

ഇന്ത്യ- ശ്രീലങ്ക മൂന്നാം അന്താരാഷ്‌ട്ര ഏകദിന മത്സരത്തിനായി ഇരു ടീമുകളും തിരുവനന്തപുരത്തെത്തി. ജനുവരി 15 രാവിലെ 11.30 മുതല്‍ കാണികള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും. പേടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായി മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

India Srilanka Third ODI  India Srilanka Third ODI at Karyavattom  Team India  Thiruvananthapuram  Karyavattom GreenField Stadium  മൂന്നാം ഏകദിന മത്സരം  ഇന്ത്യ ശ്രീലങ്ക ഏകദിനം  ഇന്ത്യ ശ്രീലങ്ക മൂന്നാം അന്താരാഷ്‌ട്ര ഏകദിന മത്സരം  കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിനം  ക്രിക്കറ്റ് അസോസിയേഷന്‍  ഹോട്ടല്‍ ഹയാത്ത്  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയം  കാര്യവട്ടം ഏകദിനം  കാര്യവട്ടം ഏകദിന് ടിക്കറ്റുകള്‍  ഇന്ത്യ ശ്രീലങ്ക ഏകദിന ടിക്കറ്റ്  കാര്യവട്ടത്ത് പരിശീലനം
മൂന്നാം ഏകദിന മത്സരത്തിനായി ഇന്ത്യ-ശ്രീലങ്ക ടീമുകള്‍ തലസ്ഥാനത്തെത്തി

By

Published : Jan 13, 2023, 8:13 PM IST

മൂന്നാം ഏകദിന മത്സരത്തിനായി ഇന്ത്യ-ശ്രീലങ്ക ടീമുകള്‍ തലസ്ഥാനത്തെത്തി

തിരുവനന്തപുരം: കാര്യവട്ടത്ത് നടക്കുന്ന അന്താരാഷ്‌ട്ര ഏകദിന മത്സരത്തിനായി ഇന്ത്യ-ശ്രീലങ്ക ടീമുകള്‍ തിരുവനന്തപുരത്തെത്തി. കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനു ശേഷം എയര്‍ വിസ്‌താരയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് (13.01.23) വൈകുന്നേരം നാലുമണിയോടെയാണ് ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. തിരുവനന്തപുരം ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ രാജീവിന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ടീമുകളെ സ്വീകരിച്ചു.

സ്വീകരണത്തിനു ശേഷം ഇന്ത്യന്‍ ടീം ഹോട്ടല്‍ ഹയാത്തിലേക്കും ശ്രീലങ്കന്‍ ടീം ഹോട്ടല്‍ താജ് വിവാന്തയിലേക്കും പോയി. ഫൈനൽ പോരാട്ടത്തിന് മുൻപേ ഇരു ടീമുകളും നാളെ (14.01.23) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതല്‍ നാലുമണി വരെ ശ്രീലങ്കന്‍ ടീമും അഞ്ചു മണി മുതല്‍ എട്ടുമണി വരെ ഇന്ത്യന്‍ ടീമും പരിശീലനം നടത്തും.

ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ഞായറാഴ്ച രാവിലെ 11.30 മുതല്‍ കാണികള്‍ക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനം അനുവദിക്കും. പേടിഎം ഇന്‍സൈഡറില്‍ നിന്നും ഓണ്‍ലൈനായി മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

ടിക്കറ്റുകള്‍ ഇങ്ങനെ: അപ്പര്‍ ടയറിന് 1000 രൂപയും (18 ശതമാനം ജിഎസ്ടി, 12 ശതമാനം വിനോദ നികുതി എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18 ശതമാനം ജിഎസ്ടി, 12 ശതമാനം വിനോദ നികുതി എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്. വിദ്യാര്‍ഥികള്‍ക്ക് 500 രൂപയാണ് നിരക്ക് (18 ശതമാനം ജിഎസ്ടി, 12ശതമാനം വിനോദ നികുതി എന്നിവ ബാധകമാണ്). വിദ്യാര്‍ഥികള്‍ക്കുള്ള ടിക്കറ്റുകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയാണ് വാങ്ങേണ്ടത്. വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ ലെറ്റര്‍ ഹെഡില്‍ ടിക്കറ്റ് ആവശ്യമുള്ള വിദ്യാര്‍ഥികളുടെ പേരും ഐഡി നമ്പറും അടക്കം ഉള്‍പ്പെടുത്തി കേരള ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെടണം.

ABOUT THE AUTHOR

...view details