കൊളംബോ:ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പരക്ക് തുടക്കം. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങിനയച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിൽ ഇടം പിടിച്ചിട്ടുണ്ട്. യുവതാരങ്ങളായ വരുണ്‍ ചക്രവർത്തിയും, പൃഥ്വി ഷാക്കും ഈ മത്സരത്തിലൂടെ ടി 20 അരങ്ങേറ്റം കുറിച്ചു. ഏകദിന, ടെസ്റ്റ് മത്സരങ്ങളിൽ ഷാ ഇന്ത്യക്കായി കളിച്ചിട്ടുണ്ടെങ്കിലും ടി20യിൽ ഇതുവരെ അരങ്ങേറ്റത്തിന് അവസരം ലഭിച്ചിരുന്നില്ല.
യുവ നിരയുമായാണ് ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ഏകദിന, ടി20 പരമ്പരക്കായി ഇന്ത്യ ലങ്കയിലെത്തിയത്. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി 20 പരമ്പരയാണ് ഇന്ത്യ ശ്രീലങ്കക്കെതിരെ കളിക്കുന്നത്. ടി 20 ലേകകപ്പ് അടുത്തതിനാൽ ഈ പരമ്പര ഇരു ടീമുകൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്. ടി 20 ഫോർമാറ്റിൽ തിളങ്ങിയിട്ടുള്ള താരങ്ങളാണ് ഇന്ത്യൻ നിരയിലുള്ളത് എന്നത് ഇന്ത്യയുടെ വിജയ സാധ്യത കൂട്ടുന്നുണ്ട്.
ഏകദിന പരമ്പരയിലെ വിജയത്തിന് ശേഷം കളിക്കുന്ന പരമ്പരയായതിനാൽ മികച്ച ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. എന്നാൽ സ്വന്തം മണ്ണിൽ ഏകദിന പരമ്പര തോറ്റത് ശ്രീലങ്കക്ക് ഏറെ വിമർശനങ്ങൾ നേടിക്കൊടുത്തിട്ടുണ്ട്. 2-1 ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കിയിരുന്നു.
READ MORE:ഇന്ത്യ- ശ്രീലങ്ക ടി20 പരമ്പര; വരുണ്‍ ചക്രവർത്തിക്ക് അരങ്ങേറ്റത്തിന് സാധ്യത