കേരളം

kerala

ETV Bharat / sports

India Squad For ODIs Against Australia: രോഹിതും വിരാടുമില്ല, രാഹുല്‍ നായകന്‍..; കാരണം വ്യക്തമാക്കി അജിത്ത് അഗാര്‍ക്കര്‍ - ഇന്ത്യന്‍ ടീമിനെ കുറിച്ച് അജിത്ത് അഗാര്‍ക്കര്‍

India Announced ODI Squad Against Australia: ഓസ്‌ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ല. കെഎല്‍ രാഹുലാണ് പരമ്പരയിലെ ആദ്യ മത്സരങ്ങളില്‍ ടീമിനെ നയിക്കുന്നത്.

India Squad For ODIs Against Australia  India Announced ODI Squad Against Australia  Ajit Agarkar About Indian Squad Against Australia  INDIA vs AUSTRALIA  India Squad For First Two ODIs Against Australia  India Squad For Third ODI Against Australia  ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പര  ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യന്‍ സ്ക്വാഡ്  ഇന്ത്യന്‍ ടീമിനെ കുറിച്ച് അജിത്ത് അഗാര്‍ക്കര്‍  ഇന്ത്യ vs ഓസ്‌ട്രേലിയ
India Squad For ODIs Against Australia

By ETV Bharat Kerala Team

Published : Sep 19, 2023, 7:45 AM IST

Updated : Sep 19, 2023, 10:09 AM IST

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വരുന്ന ഏകദിന ലോകകപ്പിന് (ODI World Cup 2023) മുന്‍പ് വേണ്ട തയ്യാറെടുപ്പുകള്‍ നടത്താനുള്ള അവസാന അവസരമാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര (India vs Australia ODI Series). ഈ മാസം 22, 24, 27 തീയതികളില്‍ മൊഹാലി, ഇന്‍ഡോര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലായി ഓസീസിനെതിരെ മൂന്ന് മത്സരങ്ങളാണ് ടീം ഇന്ത്യ കളിക്കുന്നത്. ഈ പരമ്പരയ്‌ക്കുള്ള ഇന്ത്യയുടെ സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു (India ODI Squad Against Australia).

സീനിയര്‍ താരങ്ങളായ നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് കളിയില്‍ വിശ്രമം അനുവദിച്ചുകൊണ്ടാണ് ടീം ഇന്ത്യ ഇറങ്ങുക (India Squad for 2 ODI Against Australia). പരമ്പരയിലെ അവസാന മത്സരത്തില്‍ ഇവര്‍ മൂവരും ടീമിലേക്ക് മടങ്ങിയെത്തും. സ്ഥിരം നായകന്‍ രോഹിതിന്‍റെ അഭാവത്തില്‍ കെഎല്‍ രാഹുലിനാണ് ടീമിനെ നയിക്കാനുള്ള ചുമതല.

ഏഷ്യ കപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും (Rohit Sharma) ചീഫ് സെലക്‌ടര്‍ അജിത്ത് അഗാര്‍ക്കറും ചേര്‍ന്നാണ് സ്ക്വാഡ് പ്രഖ്യാപനം നടത്തിയത്. സ്ക്വാഡ് പ്രഖ്യാപനത്തിന് പിന്നാലെ ലോകകപ്പിന് ആഴ്‌ചകള്‍ മാത്രം ശേഷിക്കെ വീണ്ടും സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതിനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അജിത്ത് അഗാര്‍ക്കര്‍ തന്നെ സ്‌ക്വാഡ് അനൗണ്‍സ്‌മെന്‍റിനിടെ വ്യക്തതയും നല്‍കിയിരുന്നു (Ajit Agarkar About India Squad For First 2 ODI Against Australia).

'ഏഷ്യ കപ്പില്‍ താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിച്ചു. അതുകൊണ്ട് തന്നെ ചില താരങ്ങള്‍ക്ക് ഒരു ഇടവേള ആവശ്യമാണ്. അവിടെ, കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഇവിടെ തീരുമാനം മറ്റൊന്നായേനെ.

ലോകകപ്പ് പോലൊരു വലിയ ടൂര്‍ണമെന്‍റിന് മുന്‍പ് ശാരീരികമായി മാത്രമല്ല, മാനസികമായും താരങ്ങള്‍ക്ക് വിശ്രമം ആവശ്യമാണ്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം മത്സരത്തില്‍ എല്ലാവരും തിരിച്ച് ടീമിലേക്ക് എത്തും. ഞങ്ങളുടെ ലോകകപ്പ് സ്ക്വാഡിലുള്ള താരങ്ങള്‍ ആ മത്സരത്തില്‍ കളിക്കും. ഇപ്പോള്‍, ടീമിന് പുറത്തുള്ള കുറച്ച് താരങ്ങള്‍ക്ക് ഒരു അവസരം നല്‍കാനുള്ള സമയമാണ്..'അജിത്ത് അഗാര്‍ക്കര്‍ പറഞ്ഞു.

ആദ്യ രണ്ട് ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം:കെ എൽ രാഹുൽ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, ശ്രേയസ് അയ്യർ, ഇഷാന്‍ കിഷന്‍, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ (വൈസ് ക്യാപ്‌റ്റന്‍), ശര്‍ദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, തിലക് വർമ്മ, പ്രസിദ് കൃഷ്‌ണ, രവിചന്ദ്രൻ അശ്വിൻ, വാഷിങ്ടൺ സുന്ദർ.

മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീം:രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാന്‍ കിഷന്‍, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), രവീന്ദ്ര ജഡേജ, ശർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ, സൂര്യകുമാർ യാദവ്, വാഷിങ്ടൺ സുന്ദർ, രവിചന്ദ്രൻ അശ്വിൻ.

India Squad For First Two ODIs Against Australia: KL Rahul (C), Shubman Gill, Rituraj Gaikwad, Shreyas Iyer, Ishan Kishan, Suryakumar Yadav, Ravindra Jadeja (VC), Shardul Thakur, Jasprit Bumrah, Mohammad Siraj, Mohammad Shami, Tilak Varma, Prasid Krishna, Ravichandran Ashwin, Washington Sundar.

India Squad For Third ODI Against Australia:Rohit Sharma (captain), Subhman Gill, Virat Kohli, Shreyas Iyer, KL Rahul, Ishan Kishan, Hardik Pandya (VC), Ravindra Jadeja, Shardul Thakur, Jasprit Bumrah, Mohammad Siraj, Kuldeep Yadav, Mohammad Shami, Axar Patel, Suryakumar Yadav, Washington Sundar and Ravichandran Ashwin.

Last Updated : Sep 19, 2023, 10:09 AM IST

For All Latest Updates

ABOUT THE AUTHOR

...view details