മുംബൈ:ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു (India Squad Asia Cup 2023). രോഹിത് ശര്‍മ (Rohit Shrama) നേതൃത്വം നല്കുന്ന 17 അംഗ ടീമിനെ അജിത് അഗാര്‍ക്കറുടെ (Ajit Agarkar) നേതൃത്വത്തിലുള്ള സെലക്ഷന് കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.
മലയാളി താരം സഞ്ജു സാംസണെ (Sanju Samson) ബാക്കപ്പ് താരമായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിന ലോകകപ്പ് (ODI World cup) കൂടി അടുത്തിരിക്കെ ഏഷ്യ കപ്പ് സ്ക്വാഡിന് വലിയ പ്രധാന്യമുണ്ട്. ടീമില്‍ ഉള്‍പ്പെട്ട താരങ്ങളുടെ 2022 മുതല്ക്കുള്ള പ്രകടനം പരിശോധിക്കാം.
Asia Cup India Full squad - Rohit Sharma (captain), Hardik Pandya (vice-captain), Shubman Gill, Virat Kohli, Tilak Varma, KL Rahul (wk), Ishan Kishan (wk), Shreyas Iyer, Suryakumar Yadav, Ravindra Jadeja, Jasprit Bumrah, Mohammed Shami, Mohammed Siraj, Shardul Thakur, Kuldeep Yadav, Axar Patel, Prasidh Krishna, Sanju Samson (Backup).
രോഹിത് ശർമ (ക്യാപ്റ്റൻ) - ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ രോഹിത്തിന് കീഴിലാണ് ഇന്ത്യ ഏഷ്യ കപ്പ് കളിക്കുന്നത്. 2022-ന്റെ തുടക്കം മുതൽ 17 ഏകദിനങ്ങളിൽ നിന്ന് 45.14 ശരാശരിയിൽ 632 റൺസാണ് താരം നേടിയിട്ടുള്ളത്.
ശുഭ്മാൻ ഗിൽ - സമീപകാലത്തായി മിന്നും ഫോമിലാണ് ശുഭ്മാന്‍ ഗില്‍. 2022 ജനുവരി മുതൽ, 24 ഏകദിനങ്ങളിൽ നിന്നും 69.40 ശരാശരിയിൽ 1388 റൺസാണ് താരം നേടിയിട്ടുള്ളത്.
വിരാട് കോലി- ഇന്ത്യയുടെ റണ്‍ മെഷീനെന്ന വിശേഷണമുള്ള താരമാണ് വിരാട് കോലി. ഏറെക്കാലമായി വലച്ചിരുന്ന മോശം ഫോം മറികടന്ന താരം തന്റെ മികവിലേക്ക് തിരികെ വരുന്ന കാഴ്ചയാണ് സമീപകാലത്ത് കാണാന്‍ കഴിഞ്ഞത്. 2022 മുതൽ 21 ഏകദിനങ്ങൾ കളിച്ച താരം 38.36 ശരാശരിയിൽ 729 റൺസാണ് കണ്ടെത്തിയത്.
തിലക് വർമ - ഐപിഎല്ലിലേയും ആഭ്യന്തര ക്രിക്കറ്റിലേയും പ്രകടന മികവിന് പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെയാണ് തിലക് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. ഇതുവരെ കളിച്ച ഏഴ് ടി20 മത്സരങ്ങളിൽ നിന്നും 174 റൺസും ഒരു വിക്കറ്റും താരം നേടിയിട്ടുണ്ട്. ഏകദിന സ്ക്വാഡിലേക്ക് തിലകിന് ഇതാദ്യമായാണ് വിളിയെത്തുന്നത്.
കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍)- ടീമിലെ പ്രധാന വിക്കറ്റ് കീപ്പര്‍ ബാറ്ററായാണ് കെഎല്‍ രാഹുല്‍ ടീമിലെത്തുന്നത്. തുടയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് മുതല്‍ക്ക് താരം കളത്തിലിറങ്ങിയിട്ടില്ല. ഇതിന് മുമ്പ് കളിച്ച 16 ഏകദിനങ്ങളില്‍ നിന്നും 36.69 ശരാശരിയിൽ 477 റൺസാണ് രാഹുല്‍ നേടിയത്.
ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍) - ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായാണ് ഇഷാന് കിഷനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടങ്കയ്യന്‍ ബാറ്ററായ താരത്തിന് ഓപ്പണിങ്ങിലും മധ്യനിരയിലും കളിക്കാന്‍ കഴിയും. 2022 മുതൽ 15 ഏകദിനങ്ങളിൽ നിന്നും 48.76 ശരാശരിയിൽ 634 റൺസാണ് കിഷന്റെ സമ്പാദ്യം.
ശ്രേയസ് അയ്യർ - രാഹുലിനെപ്പോലെ പരിക്കിനെ തുടര്‍ന്നുള്ള ഇടവേള അവസാനിപ്പിച്ചാണ് ശ്രേയസ് അയ്യരും ഇന്ത്യന്‍ ടീമിലേക്ക് തിരികെ എത്തുന്നത്. 2022 മുതൽ 20 ഏകദിനങ്ങൾ കളിച്ച താരം 51.12 ശരാശരിയിൽ 818 റൺസ് നേടിയിട്ടുണ്ട്.
സൂര്യകുമാർ യാദവ്- ടി20 ഫോര്‍മാറ്റിലെ ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും സൂര്യയുടെ ഏകദിന ഫോം ദയനീയമാണ്. 2022 മുതൽ 23 ഏകദിനങ്ങൾ കളിച്ച താരത്തിന് 20.36 ശരാശരിയിൽ 387 റൺസ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.