കേരളം

kerala

ETV Bharat / sports

ടി നടരാജന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് താരം - ഐപിഎല്ലിന്‍റെ 14ാം സീസണില്‍

ഐപിഎല്ലിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് 30കാരനായ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

India pacer Natarajan  India pacer  കൊവിഡ് വാക്സിന്‍  ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ടി നടരാജന്‍  ഇന്ത്യന്‍ പേസ് സെന്‍സേഷന്‍  വാക്സിന്‍റെ അദ്യ ഡോസ് സ്വീകരിച്ചു  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി  ശസ്ത്രക്രിയക്ക് വിധേയനായിരുന്നു  ഐപിഎല്ലിന്‍റെ 14ാം സീസണില്‍  pace sensation T Natarajan
ടി നടരാജന്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചു; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് താരം

By

Published : May 27, 2021, 8:15 PM IST

ചെന്നെെ: ഇന്ത്യന്‍ പേസ് സെന്‍സേഷന്‍ ടി നടരാജന്‍ കൊവിഡ് വാക്സിന്‍റെ അദ്യ ഡോസ് സ്വീകരിച്ചു. വാക്സിന്‍ സ്വീകരിക്കുന്നതിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ചിട്ടുണ്ട്. കൊവിഡിനെതിരെ സ്വന്തം ജീവന്‍ പണയം വെച്ച് പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായി താരം കുറിച്ചു.

അതേസമയം ഐപിഎല്ലിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് 30കാരനായ നടരാജന്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം പരിശീലനം പുനരാരംഭിച്ചതിന്‍റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.

also read: 'തിരിച്ചുവരവിന് തിരക്കില്ല'; ടി 20 ലോകകപ്പും ആഷസും ലക്ഷ്യമെന്ന് ആർച്ചർ

ഐപിഎല്ലിന്‍റെ 14ാം സീസണില്‍ ഹൈദരാബാദിനായി രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാനായത്. അതേസമയം ജൂലെെയില്‍ ഇന്ത്യന്‍ ടീമിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ നടരാജന്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ടീമില്‍ ഭുവനേശ്വര്‍ കുമാര്‍, ദീപക് ചാഹാര്‍ എന്നിവരോടൊപ്പം പ്രധാന പേസറായിരിക്കും നടരാജന്‍.

ABOUT THE AUTHOR

...view details