കേരളം

kerala

ETV Bharat / sports

ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്‌ക്ക് തുടക്കം പാളി

32 റണ്‍സ് ലീഡെടുത്തപ്പോഴേക്കും രോഹിത് ശർമയും, ഗില്ലും പുറത്തായി.

cricket news  india new zealand test  world test championship final  ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്  ക്രിക്കറ്റ് വാർത്തകള്‍  ഇന്ത്യ ന്യൂസിലൻഡ് ടെസ്‌റ്റ്
ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ്

By

Published : Jun 23, 2021, 12:43 AM IST

സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ രണ്ടാം ഇന്നിങ്‌സിലും ഇന്ത്യയ്‌ക്ക് തുടക്കം പാളി. അഞ്ചാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 64 റണ്‍സെന്ന നിലയിലാണ് ടീം ഇന്ത്യ. 32 റണ്‍സിന്‍റെ ലീഡാണ് ടീമിനുള്ളത്.

എട്ട് റണ്‍സെടുത്ത് ശുഭ്‌മാൻ ഗില്ലും 30 റണ്‍സെടുത്ത് രോഹിത് ശര്‍മയുമാണ് പുറത്തായത്. ടിം സൗത്തിക്കാണ് രണ്ട് വിക്കറ്റും. 12 റണ്‍സുമായി പൂജാരയും എട്ട് റണ്‍സുമായി വിരാട് കോലിയുമാണ് ക്രീസില്‍. റിസര്‍വ്‌ ദിനമായ ബുധനാഴ്ചയും കളി തുടരും.

നേരത്തെ ന്യൂസിലന്‍ഡ് 32 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 217 റണ്‍സിന് മറുപടിക്കിറങ്ങിയ കിവികള്‍ 99.2 ഓവറില്‍ 249 റണ്‍സിന് പുറത്തായി.

ഡെവൻ കോൺവേ (153 പന്തില്‍ 54 റണ്‍സ്), ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ ( 177 പന്തില്‍ 49 റണ്‍സ്), ടിം സൗത്തി (46 പന്തില്‍ 30 റണ്‍സ്) എന്നിവരുടെ പ്രകടനമാണ് കിവീസിന് ലീഡ് സമ്മാനിച്ചത്. ടോം ലാഥം (30), റോസ് ടെയ്‌ലര്‍ (11), ഹെന്‍‌റി നിക്കോള്‍സ് ( ഏഴ്), ബിജെ വാട്‌ലിങ് ( ഒന്ന്), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (13), കൈല്‍ ജാമിസണ്‍ ( 21), നീല്‍ വാഗ്നര്‍ (പൂജ്യം), ട്രെന്‍റ് ബോള്‍ട്ട് (7*) എന്നിങ്ങനെയാണ് കിവീസ് സ്കോറില്‍ മറ്റുള്ളവരുടെ സംഭാവന.

also read: യൂനിസ് ഖാൻ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്‍റെ ബാറ്റിങ് കോച്ച് സ്ഥാനം രാജിവെച്ചു

ഇന്ത്യന്‍ നിരയില്‍ 26 ഓവറില്‍ 76 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി, 25 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഇഷാന്ത് ശര്‍മ എന്നിവരുടെ പ്രകടനം നിര്‍ണായകമായി. ആര്‍ അശ്വിന്‍ 15 ഓവറില്‍ രണ്ടും രവീന്ദ്ര ജഡേജ 7.2 ഓവറില്‍ ഒരു വിക്കറ്റും സ്വന്തമാക്കി. പേസര്‍ ജസ്പ്രീത് ബുംറ 26 ഓവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.

ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സില്‍ 49 റൺസെടുത്ത അജിങ്ക്യ രഹാനെയാണ് ടോപ്പ് സ്കോറർ. ക്യാപ്റ്റൻ വിരാട് കോലി 44 റൺസെടുത്തു. രോഹിത് ശര്‍മ്മ (34), ശുഭ്‌മാന്‍ ഗില്‍ (28), ചേതേശ്വര്‍ പൂജാര (8), റിഷഭ് പന്ത് (4), രവീന്ദ്ര ജഡേജ (15), രവിചന്ദ്ര അശ്വിന്‍ (22), ഇഷാന്ത് ശര്‍മ്മ (4), ജസ്‌പ്രീത് ബുമ്ര (0), മുഹമ്മദ് ഷമി (4) എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍. ന്യൂസിലൻഡിനായി കെയ്ൽ ജാമിസൺ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ABOUT THE AUTHOR

...view details