ന്യൂഡല്‍ഹി: ഏകദിന ലോകകപ്പിനുള്ള (ODI World Cup 2023) ഇന്ത്യയുടെ പുതിയ ജഴ്‌സി പുറത്ത് വിട്ട് കിറ്റ് സ്‌പോണ്‍സര്‍മാരായ അഡിഡാസ് (Adidas unveiled India jersey for ODI World Cup 2023). തങ്ങളുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ അപ്‌ലോഡ് ചെയ്‌ത വിഡിയോയിലൂടെയാണ് ഇന്ത്യയുടെ ലോകകപ്പ് ജഴ്‌സി അഡിഡാസ് (Adidas) അവതരിപ്പിച്ചിരിക്കുന്നത്. ക്യപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി(Virat Kohli), ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya), മുഹമ്മദ് സിറാജ് (Mohammed Siraj), ശുഭ്‌മാന്‍ ഗില്‍ (Shubman Gill), രവീന്ദ്ര ജഡേജ (Ravindra Jadeja) തുടങ്ങിയ താരങ്ങളാണ് പുതിയ ജഴ്‌സി ധരിച്ച് വിഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
നിലവിലെ ഇളം നീല ജഴ്‌സിയുടെ ഷോള്‍ഡറിലുള്ള മൂന്ന് വെളുത്ത വരകള്‍ മാറ്റിയതാണ് ലോകകപ്പ് പതിപ്പിന്‍റെ പ്രത്യേകത (India jersey for ODI World Cup 2023). വെള്ള സ്‌ട്രിപ്പുകള്‍ക്ക് പകരം ഇന്ത്യന്‍ ദേശീയ പതാകയിലെ മൂന്ന് നിറങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. ഇടത് വശത്തെ നെഞ്ചിലുള്ള ബിസിസിഐ ലോഗോയ്‌ക്ക് മുകളില്‍ രണ്ട് നക്ഷത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടീമിന്‍റെ രണ്ട് ലോകകപ്പ് വിജയങ്ങളെ പ്രതിനിധീകരിക്കുന്നതാണിത്. 1983-ല്‍ കപില്‍ ദേവിന്‍റേയും 2011-ല്‍ എംഎസ് ധോണിയുടേയും നേതൃത്വത്തിലാണ് ഇന്ത്യ ലോകകപ്പ് വിജയിച്ചത്. ഈ വര്‍ഷം മേയില്‍ ബിസിസിഐയുമായി കരാറിലൊപ്പിട്ടതിന് ശേഷം അഡിഡാസിന്‍റെ ജഴ്‌സിയാണ് ഇന്ത്യ ധരിക്കുന്നത്. അഡിഡാസും ബിസിസിഐയും തമ്മിലുള്ള കരാർ ക്രിക്കറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കരാറാണ്.