പോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ കുറഞ്ഞ ഓവർ നിരക്കിന്‍റെ പേരിൽ ഇന്ത്യൻ ടീമിന് പിഴ. ഐസിസി പെരുമാറ്റച്ചട്ടത്തിന്‍റെ ആർട്ടിക്കിൾ 2.22 അനുസരിച്ച് മാച്ച് ഫീയുടെ 20 ശതമാനം പിഴയാണ് ഇന്ത്യൻ ടീമിന് വിധിച്ചത്.
IND VS WI: കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യൻ ടീമിന് മാച്ച് ഫീയുടെ 20% പിഴ - ഇന്ത്യൻ ടീമിന് പിഴ
നിശ്ചിത സമയ പരിധി അവസാനിച്ചിട്ടും ഒരു ഓവർ പിന്നിലായിരുന്നു ഇന്ത്യൻ ടീം
IND VS WI: കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യൻ ടീമിന് മാച്ച് ഫീയുടെ 20% പിഴIND VS WI: കുറഞ്ഞ ഓവർ നിരക്ക്; ഇന്ത്യൻ ടീമിന് മാച്ച് ഫീയുടെ 20% പിഴ
നിശ്ചിത സമയ പരിധി അവസാനിച്ചിട്ടും ഇന്ത്യൻ ടീം ഒരു ഓവർ പിന്നിലായിരുന്നു. ഓൺ-ഫീൽഡ് അമ്പയർമാരായ ജോയൽ വിൽസൺ, ലെസ്ലി റെയ്‌ഫർ, തേർഡ് അമ്പയർ ഗ്രിഗറി ബ്രാത്ത്‌വെയ്റ്റ്, ഫോർത്ത് അമ്പയർ നിഗൽ ഡുഗ്വിഡ് എന്നിവരാണ് ടീമിനെതിരെ കുറ്റം ചുമത്തിയത്.
പിന്നാലെ നായകൻ ശിഖർ ധവാൻ തെറ്റ് സമ്മതിക്കുകയും പിഴ ഈടാക്കാനുള്ള തീരുമാനത്തെ അംഗീകരിക്കുകയുമായിരുന്നു. തുടർന്ന് മാച്ച് റഫറി റിച്ചി റിച്ചാർഡ്‌സണ്‍ പിഴ ചുമത്താൻ അനുമതി നൽകുകയായിരുന്നു.