മൊഹാലി: അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മൊഹാലിയില്‍ തുടക്കം. ടോസ് നേടിയ ഇന്ത്യൻ നായകൻ ബോളിങ് െതരഞ്ഞെടുത്തു. ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 ടീമിലേക്ക് മടങ്ങിയെത്തിയ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ അഫ്‌ഗാനെ നേരിടുന്നത്.
(India vs Afghanistan T20I Series). മലയാളി താരം സഞ്ജു സാംസണ് പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയ്ക്കാണ് അവസരം ലഭിച്ചത്. പരിക്കേറ്റ യശസ്വി ജയ്‌സ്‌വാളും ഇന്ന് കളിക്കുന്നില്ല. ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യ കളിക്കുന്ന അവസാനത്തെ ടി20 പരമ്പരയാണ് ഇത്. അതുകൊണ്ട് തന്നെ ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ ഇടം കണ്ടെത്താന്‍ പല താരങ്ങള്‍ക്കും ഏറെ നിര്‍ണായകമായിരിക്കും ഈ പരമ്പര. വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തിയില്ലെങ്കില്‍ സഞ്ജുവിനെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി പരിഗണിക്കുമെന്ന് കരുതിയെങ്കിലും ഇടംകയ്യൻ ബാറ്റർ എന്ന നിലയില്‍ തിലക് വർമയ്ക്കാണ് അവസരം ലഭിച്ചത്.