ന്യൂഡല്‍ഹി:എട്ട് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ എ ടീം വീണ്ടും മത്സര രംഗത്തേക്ക്. ന്യൂസിലന്‍ഡ് എ ടീമിനെതിരായാണ് ഇന്ത്യ കളിക്കുന്നത്. ഓഗസ്റ്റ്-സെപ്‌റ്റംബര്‍ മാസങ്ങളിലായി മൂന്ന് വീതം ചതുര്‍ ദിന, ലിസ്റ്റ് എ മത്സരങ്ങള്‍ ഇന്ത്യയിലാണ് നടക്കുക. ഈ മാസം അവസാനത്തോടെ ന്യൂസിലൻഡ് ടീം ഇന്ത്യയിലെത്തും.
ബെംഗളുരുവിലാണ് മത്സരങ്ങള്‍ നടക്കുകയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെപ്‌റ്റംബർ എട്ട് മുതൽ 25 വരെ നടക്കുന്ന ദുലീപ് ട്രോഫിയോട് അനുബന്ധിച്ചാണ് ന്യൂസിലൻഡിന്‍റെ ഇന്ത്യന്‍ പര്യടനം. ഒരു പിങ്ക് ബോൾ ഫിക്‌ചറും ബിസിസിഐ ആലോചിക്കുന്നുണ്ട്, എന്നാൽ അന്തിമ അനുമതി കാത്തിരിക്കുകയാണ്.