ചെന്നൈ : ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ. ചെന്നൈ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിന്‍റെ ജയമാണ് സഞ്ജു സാംസണ്‍ നയിക്കുന്ന ഇന്ത്യ എ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലാന്‍ഡ് എ 219 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 34 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി.
48 പന്തിൽ 11 ഫോറും മൂന്ന് സിക്‌സും സഹിതം 77 റൺസെടുത്ത പൃഥ്വി ഷാ, 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 37 റണ്‍സെടുത്ത സഞ്ജു സാംസണ്‍ എന്നിവരണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ഹാട്രിക്കടക്കം 4 വിക്കറ്റുമായി കുല്‍ദീപ് യാദവ് ബോളിങ്ങിലും മികവ് കാട്ടി. സ്കോര്‍: ന്യൂസിലാന്‍ഡ്- 219(47), ഇന്ത്യ 222-6(34).
കിവീസിന്‍റെ 220 റൺസ് പിന്തുടർന്ന ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ പൃഥ്വി ഷായും ഋതുരാജ് ഗെയ്‌ക്വാദും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 82 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. 34 പന്തില്‍ 30 റണ്‍സ് നേടിയ ഗെയ്‌ക്വാദാണ് ആദ്യം പുറത്തായത്.