കേരളം

kerala

ETV Bharat / sports

ind vs zim: 'ഞങ്ങളുടെ ആഘോഷം ഇങ്ങനെയാണ്'; 'കലാ ചഷ്‌മ' ഗാനത്തിന് ചുവടുവച്ച് ഇന്ത്യന്‍ താരങ്ങള്‍- വീഡിയോ

സിംബാബ്‌വെയ്‌ക്കെതിരായ പരമ്പര നേട്ടം ഡ്രസ്സിങ്‌ റൂമില്‍ വമ്പന്‍ ആഘോഷമാക്കി ഇന്ത്യന്‍ താരങ്ങള്‍. വിഡിയോ പങ്കുവച്ച് ശിഖര്‍ ധവാന്‍.

Ishan Kishan  Shubman Gill  shikhar dhawan  shikhar dhawan Instagram  Kala Chashma song  India vs Zimbabwe  ഇന്ത്യ vs സിംബാബ്‌വെ  ശിഖര്‍ ധവാന്‍  ശിഖര്‍ ധവാന്‍ ഇന്‍സ്റ്റഗ്രാം  ഇഷാന്‍ കിഷന്‍  ശുഭ്‌മാന്‍ ഗില്‍  ഇന്ത്യന്‍ ടീമിന്‍റെ ഡാന്‍സ് വീഡിയോ  ind vs zim  സിംബാബ്‌വെ
ind vs zim: 'ഞങ്ങളുടെ അഘോഷം ഇങ്ങനെയാണ്'; 'കലാ ചഷ്‌മ' ഗാനത്തിന് ചുവടുവച്ച് ഇന്ത്യന്‍ താരങ്ങള്‍- വീഡിയോ

By

Published : Aug 23, 2022, 10:23 AM IST

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലും ജയം പിടിച്ചതോടെ പരമ്പര തൂത്തുവാരാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ആവേശം അവസാന ഓവര്‍ വരെ നീണ്ട അവസാന ഏകദിനത്തില്‍ 13 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. സമ്പൂര്‍ണ പരമ്പര നേട്ടത്തില്‍ ഡ്രസ്സിങ്‌ റൂമില്‍ വമ്പന്‍ ആഘോഷമാണ് ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്.

ഇതിന്‍റെ ഭാഗമായുള്ള ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബോളിവുഡ് ഗാനമായ 'കലാ ചഷ്‌മ'യ്‌ക്കാണ് ഇന്ത്യന്‍ താരങ്ങള്‍ ചുവടുവച്ചത്. ഇങ്ങനെയാണ് ഞങ്ങളുടെ വിജയാഘോഷം എന്നെഴുതി വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ ഡാന്‍സ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

ധവാനെ കൂടാതെ ഇഷാന്‍ കിഷന്‍, ശുഭ്‌മാന്‍ ഗില്‍, ദീപക് ചഹാര്‍, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ് തുടങ്ങിയ താരങ്ങളെല്ലാം വീഡിയോയിലുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ കെഎല്‍ രാഹുലിന്‍റെ ആദ്യ പരമ്പര നേട്ടമാണിത്. പരമ്പര നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കെഎല്‍ രാഹുല്‍ പറഞ്ഞു.

ഒരുപാട് ആത്മവിശ്വാസം നല്‍കുന്ന പരമ്പര വിജയമാണിത്. തികഞ്ഞ പ്രൊഫഷണലിസമാണ് ആതിഥേയര്‍ പുറത്തെടുത്തതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അവസാന മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 289 റണ്‍സാണ് നേടിയത്.

ശുഭ്‌മാന്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയ്‌ക്ക് കരുത്തായത്. 97 പന്തില്‍ 130 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. മറുപടിക്കിറങ്ങിയ സിംബാവ്‌വെ 49.3 ഓവറില്‍ 276 റണ്‍സിന് പുറത്തായി. 95 പന്തില്‍ 115 റണ്‍സുമായി സിക്കന്ദര്‍ റാസ സിംബാബ്‌വെയുടെ ടോപ് സ്‌കോററായി.

also read: ഇഞ്ചോടിഞ്ച് പോരാട്ടം, ഇന്ത്യയെ വിറപ്പിച്ച ശേഷം കീഴടങ്ങി സിംബാബ്‌വെ

ABOUT THE AUTHOR

...view details