ഹരാരെ : സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനവുമായി മലയാളി താരം സഞ്‌ജു സാംസണ്‍. മൂന്ന് ക്യാച്ചുകളാണ് സഞ്‌ജു എടുത്തത്. ഇതില്‍ ഓപ്പണര്‍ തകുദ്‌സ്വനാഷെ കൈറ്റാനോയെ പുറത്താക്കിയ സഞ്‌ജുവിന്‍റെ ഒറ്റക്കയ്യന്‍ ഡൈവിങ് ക്യാച്ച് ആരാധകരുടെ മനം കവരുന്നതാണ്.
ഒറ്റക്കയ്യന്‍ ഡൈവിങ് ക്യാച്ചുമായി സഞ്‌ജു, കയ്യടിച്ച് ആരാധകര്‍ - തകുദ്‌സ്വനാഷെ കൈറ്റാനോ
സിംബാബ്‌വെ ഓപ്പണര്‍ തകുദ്‌സ്വനാഷെ കൈറ്റാനോയെ ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി മലയാളി താരം സഞ്‌ജു സാംസണ്‍
മുഹമ്മദ് സിറാജ് എറിഞ്ഞ ഒമ്പതാം ഓവറിലെ നാലാം പന്തിലാണ് സഞ്‌ജുവിന്‍റെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. കൈറ്റാനോയുടെ ബാറ്റിലുരസിയ പന്ത് സഞ്‌ജു ഒറ്റക്കൈകൊണ്ട് ചാടിപ്പിടിക്കുകയായിരുന്നു. തിരിച്ച് കയറുമ്പോള്‍ 32 പന്തില്‍ വെറും ഏഴ് റണ്‍സായിരുന്നു കൈറ്റാനോയുടെ സമ്പാദ്യം.
കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ തുടര്‍ന്നെത്തിയവര്‍ക്കും കാര്യമായി പിടിച്ച് നല്‍ക്കാനായില്ല. ഇതോടെ 38.1 ഓവറില്‍ 161 റണ്‍സിന് സിംബാബ്‌വെ പുറത്തായി. 42 പന്തില്‍ 42 റണ്‍സെടുത്ത സീൻ വില്യംസാണ് സിംബാബ്‌വെയുടെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി ശാര്‍ദുല്‍ താക്കൂര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഏഴോവറില്‍ 28 റണ്‍സാണ് താരം വഴങ്ങിയത്.