ബാര്‍ബഡോസ്:വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഷായ് ഹോപ് ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്ഥിരം നായകന്‍ രോഹിത് ശര്‍മയ്‌ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. രോഹിത്തിന് പുറമെ വിരാട് കോലിയും ഇന്ന് ഇന്ത്യയ്‌ക്കായി കളിക്കുന്നില്ല. പകരം സഞ്‌ജു സാംസണും അക്സര്‍ പട്ടേലുമാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്.
തുടര്‍ച്ചയായി കളിക്കുന്നതിനാല്‍ രോഹിത്തിനും കോലിക്കും വിശ്രമം അനുവദിക്കുകയായിരുന്നുവെന്ന് ഹാര്‍ദിക് പറഞ്ഞു. മറുവശത്ത് വിന്‍ഡീസ് നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. റോവ്‌മാന്‍ പവല്‍, ഡൊമിനിക് ഡ്രേക്ക്‌സ് എന്നിവര്‍ പുറത്തായപ്പോള്‍ അല്‍സാരി ജോസഫ്, കെസി കാര്‍ട്ടി എന്നിവരാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്.
ഇന്ത്യ (പ്ലേയിങ് ഇലവൻ):ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ(ഡബ്ല്യു), സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ(സി), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ.
വെസ്റ്റ് ഇൻഡീസ് (പ്ലേയിങ് ഇലവൻ): ബ്രാൻഡൻ കിങ്, കെയ്‌ല്‍ മേയേഴ്‌സ്, അലിക്ക് അത്നാസെ, ഷായ് ഹോപ്പ്(സി/ഡബ്ല്യു), ഷിമ്രോണ്‍ ഹെറ്റ്‌മെയർ, കെസി കാർട്ടി, റൊമാരിയോ ഷെപ്പേർഡ്, യാനിക് കാരിയ, ഗുഡകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്‌ഡൻ സീൽസ്.
ബാര്‍ബഡോസിലെ (Barbados) കെന്‍സിങ്ടണ്‍ ഓവലിലാണ് (Kensington Oval) മത്സരം നടക്കുന്നത്. ആദ്യ മത്സരത്തില്‍ വിന്‍ഡീസിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് വീണ്ടും കളിക്കാനിറങ്ങുന്നത്. ഇതേവേദിയില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമായിരുന്നു സന്ദര്‍ശകര്‍ ആതിഥേയര്‍ക്ക് എതിരെ നേടിയത്.