കേരളം

kerala

ETV Bharat / sports

IND VS WI | 'ഇനിയെനിക്ക് ശ്വസിക്കാം'; ഇന്ത്യയ്‌ക്കെതിരായ വിജയത്തില്‍ ആശ്വാസം പ്രകടിപ്പിച്ച് പുരാന്‍ - നിക്കോളാസ് പുരാന്‍

ഇന്ത്യയ്‌ക്കെതിരായ വിജയം ആത്മവിശ്വാസം നല്‍കുന്നതാണെന്ന് വിന്‍ഡീസ് ക്യാപ്‌റ്റന്‍ നിക്കോളാസ് പുരാന്‍.

IND VS WI  Nicholas Pooran  West Indies beat India in 2nd T20I  ഇന്ത്യ vs വെസ്‌റ്റ്‌ ഇന്‍ഡീസ്  നിക്കോളാസ് പുരാന്‍  ഇന്ത്യ vs വെസ്‌റ്റ്‌ ഇന്‍ഡീസ് ടി20
IND VS WI | 'ഇനിയെനിക്ക് ശ്വസിക്കാം'; ഇന്ത്യയ്‌ക്കെതിരായ വിജയത്തില്‍ ആശ്വാസം പ്രകടിപ്പിച്ച് പുരാന്‍

By

Published : Aug 2, 2022, 12:12 PM IST

വാര്‍ണര്‍ പാര്‍ക്ക്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20യില്‍ വിജയം പിടിച്ച് അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്താന്‍ കഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് വെസ്‌റ്റ്‌ ഇന്‍ഡീസ്. വൈറ്റ് ബോള്‍ പര്യടനത്തിനെത്തിയ സന്ദര്‍ശകര്‍ക്കെതിരെ വിന്‍ഡീസിന്‍റെ ആദ്യ ജയമാണിത്. ഏകദിന പരമ്പര 3-0ത്തിന് കീഴടങ്ങിയ സംഘം ആദ്യ ടി20യില്‍ വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു.

ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയത്തിന്‍റെ വക്കില്‍ നിന്നാണ് വിന്‍ഡീസിന് നഷ്‌ടമായത്. ആദ്യ ഏകദിനത്തില്‍ മൂന്ന് റണ്‍സിന്‍റെയും രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന്‍റെയും തോല്‍വിയാണ് വിന്‍ഡീസ് വഴങ്ങിയത്. ഇതോടെ രണ്ടാം ടി20യിലെ വിജയം വലിയ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിന്‍ഡീസ് ക്യാപ്‌റ്റന്‍ നിക്കോളാസ് പുരാന്‍.

തനിക്കിപ്പോള്‍ ശ്വസിക്കാനാവുമെന്നാണ് പുരാന്‍ പറയുന്നത്. തങ്ങള്‍ക്കിത് കടുത്ത സീസണാണ്. രണ്ട് മത്സരങ്ങള്‍ ലക്ഷ്യത്തിന് വളരെ അടുത്താണ് നഷ്‌ടപ്പെട്ടത്. ഒടുവില്‍ ലക്ഷ്യം മറികടക്കാനായതില്‍ സന്തോഷമുണ്ടെന്നും പുരാന്‍ പറഞ്ഞു. വിന്‍ഡീസ് ബോളര്‍മാര്‍ മികച്ച പ്രകടനം നടത്തിയെന്നും ഒബെദ് മക്കോയ്‌ പിച്ചിലെ സാഹചര്യങ്ങള്‍ മുതലാക്കിയെന്നും പുരാന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ വിജയമാണ് വിന്‍ഡീസ് നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിന്‍ഡീസ് മറികടന്നത്. അര്‍ധ സെഞ്ച്വറി നേടിയ ബ്രന്‍ഡന്‍ കിങ്ങും, നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്‌ത്തിയ ഒബെദ് മക്കോയ്‌യും വിന്‍ഡീസ് വിജയത്തില്‍ നിര്‍ണായകമായി.

also read:ഭുവിയുള്ളപ്പോള്‍ അവസാന ഓവര്‍ എന്തിന് ആവേശിന് നല്‍കി?; മറുപടിയുമായി രോഹിത്

ABOUT THE AUTHOR

...view details