മുംബൈ:വെസ്റ്റ്ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമില്‍ സഞ്ജു സാംസൺ ഇടംപിടിച്ചതാണ് ടീം പ്രഖ്യാപനത്തിലെ പ്രത്യേകത. ഇരു ടീമുകളേയും നയിക്കുന്നത് രോഹിത് ശർമയാണ്.
ഏകദിന ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയും ടെസ്റ്റ് ടീമിന്‍റെ വൈസ് ക്യാപ്റ്റനായി അജിങ്ക്യ രഹാനെയേയും നിശ്ചയിച്ചു. ജയദേവ് ഉനദ്‌കട് ഇരു ടീമിലും ഇടം പിടിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിലേക്ക് മാത്രമായി യശസ്വി ജയ്‌വാളിനെയും ഉൾപ്പെടുത്തി. ടെസ്റ്റ് ടീമില്‍ നിന്ന് ചേതേശ്വർ പുജാരെയെ ഒഴിവാക്കി.
റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗില്‍, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരാണ് ടെസ്റ്റ് ടീമിലെ ബാറ്റർമാർ. കെഎസ് ഭരത്, ഇഷാൻ കിഷൻ എന്നിവർ വിക്കറ്റ് കീപ്പർമാരായി ടീമില്‍ ഇടം കണ്ടെത്തി. ആർ അശ്വിൻ, രവി ജഡേജ, ശാർദുല്‍ താക്കൂർ, അക്‌സർ പട്ടേല്‍ എന്നിവർ ഓൾ റൗണ്ടർമാരാകും. മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയദേവ് ഉനദ്‌ഘട്ട്, നവദീപ് സെയ്‌നി എന്നിവരാണ് ടെസ്റ്റ് ടീമിലെ പേസർമാർ. ഉമേഷ് യാദവിന് ടീമില്‍ അവസരം നല്‍കാതിരുന്നപ്പോൾ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചു.
ഏകദിന ടീമില്‍ ശുഭ്‌മാൻ ഗില്‍, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, എന്നിവർ ബാറ്റർമാരാകുമ്പോൾ സഞ്ജുവും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർമാരാകും. ഹാർദിക് പാണ്ഡ്യ, ശാർദുല്‍ താക്കൂർ, രവി ജഡേജ, അക്‌സർ പട്ടേല്‍ എന്നിവരാണ് ഓൾറൗണ്ടർമാർ.
യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, എന്നിവർ സ്‌പിൻ റോൾ കൈകാര്യം ചെയ്യും. ജയദേവ് ഉനദ്‌കടിനൊപ്പം, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, മുകേഷ് കുമാർ എന്നിവരാണ് പേസർമാർ. പരിക്കിന്‍റെ പിടിയിലുള്ള ജസ്‌പ്രീത് ബുംറ, ശ്രേയസ് അയ്യര്‍, പ്രസിദ്ധ് കൃഷ്‌ണ എന്നിവരെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളും അടങ്ങിയതാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പരമ്പര. ടി20 ടീമിനെ പിന്നീട് പ്രഖ്യാപിക്കും.
ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.
ഇന്ത്യയുടെ ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കൂർ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.
ALSO READ: WATCH: ഒരോവറില്‍ തുടര്‍ച്ചയായ 5 സിക്‌സുകള്‍; ടി20 ബ്ലാസ്റ്റില്‍ അഴിഞ്ഞാടി ആര്‍സിബി താരം