കേരളം

kerala

ETV Bharat / sports

IND VS WI | കറക്കി വീഴ്‌ത്തി സ്‌പിന്നർമാർ ; വിൻഡീസിനെതിരെ ഇന്ത്യക്ക് 177 റണ്‍സ് വിജയ ലക്ഷ്യം - ind vs wi live score

നാല് വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചാഹലും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ വാഷിങ്ടണ്‍ സുന്ദറുമാണ് വിൻഡീസ് ബാറ്റർമാരുടെ നട്ടെല്ലൊടിച്ചത്

IND VS WI INDIA NEED 177 RUNS TO WIN  IND VS WI ODI SERIES  വിൻഡീസിനെതിരെ ഇന്ത്യക്ക് 177 റണ്‍സ് വിജയ ലക്ഷ്യം  CHAHAL FOUR WICKET  ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് ബാറ്റിങ് തകർച്ച  ഇന്ത്യ വെസ്റ്റ് ഇൻഡീസ് ഏകദിനം  india westindies score  ind vs wi live score  ind vs wi odi 2022
IND VS WI: കറക്കി വീഴ്‌ത്തി സ്‌പിന്നർമാർ; വിൻഡീസിനെതിരെ ഇന്ത്യക്ക് 177 റണ്‍സ് വിജയ ലക്ഷ്യം

By

Published : Feb 6, 2022, 5:49 PM IST

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് ബാറ്റിങ് തകർച്ച. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിനെ ഇന്ത്യൻ ബോളർമാർ 43.5 ഓവറിൽ 176 റണ്‍സിന് പുറത്താക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്‌ത്തിയ യുസ്‌വേന്ദ്ര ചാഹലാണ് വിൻഡീസ് ബാറ്റർമാരെ തകർത്തെറിഞ്ഞത്. അർധസെഞ്ച്വറി നേടിയ ജേസൻ ഹോൾഡർ മാത്രമാണ് വിൻഡീസ് നിരയിൽ പിടിച്ചുനിന്നത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു മൂന്നാം ഓവറിൽ തന്നെ ഓപ്പണർ ഷെയ്‌ ഹോപ്പിനെ(8) വിൻഡീസിന് നഷ്‌ടമായി. പിന്നാലെ ഒന്നിച്ച ഡാരൻ ബ്രാവോയെ കൂട്ടുപിടിച്ച് ബ്രാൻഡൻ കിങ് മെല്ലെ സ്കോർ ഉയർത്തിയെങ്കിലും 11-ാം ഓവറിൽ കിങ്ങിനെ (13) വാഷിങ്ടണ്‍ സുന്ദർ പുറത്താക്കി.

ഓവറിലെ അവസാന പന്തിൽ തന്നെ ഡാരൻ ബ്രാവോയേയും പുറത്താക്കി സുന്ദർ വിൻഡീസിന് ഇരട്ട പ്രഹരം നൽകി. ഷർമാർഹ് ബ്രൂക്‌സ്(12), നിക്കോളാസ് പുരാൻ(18), കീറോണ്‍ പൊള്ളാർഡ്(0) എന്നിവരെ ചാഹൽ പുറത്താക്കിയതോടെ വിൻഡീസ് വൻ തകർച്ചയിലേക്ക് നീങ്ങി. ഇതോടെ ആറ് വിക്കറ്റ് നഷ്‌ടത്തിൽ 78 എന്ന നിലയിലാണ് വിൻഡീസ്.

ALSO READ:Under-19 world cup | ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ

എന്നാൽ പിന്നീട് ക്രീസിൽ എത്തിയ ജാസൻ ഹോൾഡർ ശ്രദ്ധയോടെ ബാറ്റ് വീശി. അകെയ്‌ൽ ഹുസൈൻ(9) ഇടക്ക് പുറത്തായെങ്കിലും ഫാബിയാൻ അല്ലനെ കൂട്ടുപിടിച്ച് ഹോൾഡർ സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്കോർ 150 കടത്തി. 157 ൽ നിൽക്കെ അല്ലെനെ(29) സുന്ദർ പുറത്താക്കി. തൊട്ടുപിന്നാലെ തന്നെ ഹോൾഡറും(57) പുറത്തായി.

പിന്നാലെയിറങ്ങിയ അൽസരി ജോസഫ്(13) കുറച്ച് നേരം പിടിച്ച് നിന്നെങ്കിലും ചാഹൽ താരത്തെ പുറത്താക്കി വിൻഡീസ് ഇന്നിങ്സിന് തിരശീലയിട്ടു. വാഷിങ്ടണ്‍ സുന്ദർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ പ്രസീദ് കൃഷ്‌ണ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്‌ത്തി.

ABOUT THE AUTHOR

...view details