സെയ്‌ന്‍റ് കിറ്റ്‌സ്: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിലെ ഫോം വിന്‍ഡീസിനെതിരായ പരമ്പരയിലും ആവര്‍ത്തിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലും ബാറ്റുകൊണ്ടും ബോളുകൊണ്ടും ഒരുപോലെ തിളങ്ങാന്‍ താരത്തിന് കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മൂന്നാം ടി20യില്‍ നാലോവറില്‍ 19 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റ് നേടിയിരുന്നു.
മത്സരത്തിലെ എട്ടാം ഓവറിലെ രണ്ടാം പന്തില്‍ വിന്‍ഡീസ് ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്ങിന്‍റെ കുറ്റി പിഴുതാണ് ഹാര്‍ദിക് തിരിച്ച് കയറ്റിയത്. അന്താരാഷ്‌ട്ര ടി20യില്‍ ഹാര്‍ദികിന്‍റെ 50-ാം വിക്കറ്റാണിത്. പ്രകടനത്തോടെ അന്താരാഷ്‌ട്ര ടി20യില്‍ ഇതേവരെ മറ്റൊരു ഇന്ത്യന്‍ താരത്തിനും നേടാന്‍ കഴിയാത്ത ഒരപൂര്‍വ റെക്കോഡും ഹാര്‍ദിക് സ്വന്തമാക്കി.