കേരളം

kerala

ETV Bharat / sports

IND vs WI | കോലിക്കും പുജാരയ്‌ക്കും ഒരേ ശരാശരി, എന്നിട്ടും ഒരാള്‍ മാത്രം പുറത്തായതെങ്ങനെ - ചേതേശ്വര്‍ പുജാര

ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രകടനം വിലയിരുത്തുമ്പോള്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര എന്നീ താരങ്ങളുടെ ശരാശരി സമാനമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍ താരം ആകാശ് ചോപ്ര.

IND vs WI  Aakash Chopra on Cheteshwar Pujara  Aakash Chopra  Cheteshwar Pujara  india vs west indies  ആകാശ് ചോപ്ര  വിരാട് കോലി  ചേതേശ്വര്‍ പുജാര  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്
കോലിക്കും പുജാരയ്‌ക്കും ഒരേ ശരാശരി

By

Published : Jun 25, 2023, 12:51 PM IST

മുംബൈ :വെസ്റ്റ്‌ ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ഏകദിന, ടെസ്റ്റ് ടീമുകളെ അടുത്തിടെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായ രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തോല്‍വി വഴങ്ങിയതിന് പിന്നാലെ ടീമില്‍ വമ്പന്‍ അഴിച്ച് പണിയെന്ന സൂചന നല്‍കിക്കൊണ്ടാണ് ഫോര്‍മാറ്റിലെ ടീം തെരഞ്ഞെടുപ്പ് ഉണ്ടായത്. എന്നാല്‍ വെറ്ററന്‍ താരങ്ങളില്‍ വിരാട് കോലി ഉള്‍പ്പടെയുള്ളവര്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മധ്യനിര താരം ചേതേശ്വർ പുജാര മാത്രമാണ് പുറത്തായത്.

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മോശം പ്രകടനമാണ് ഇന്ത്യയുടെ മധ്യനിരയുടെ നെടുന്തൂണായ ചേതേശ്വര്‍ പുജാരയ്‌ക്ക് പുറത്തേക്കുള്ള വഴി തുറന്നതെന്നാണ് പൊതുവെ സംസാരം. രണ്ട് ഇന്നിങ്‌സുകളിലായി 14,27 എന്നിങ്ങനെയാണ് പുജാരയ്‌ക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ കോലിയില്‍ നിന്ന് സമാനമായ പ്രകടനം തന്നെയാണുണ്ടായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. രണ്ട് ഇന്നിങ്‌സുകളിലായി 14, 49 എന്നിങ്ങനെയാണ് താരം നേടിയത്.

ഇതോടെ ടീമില്‍ നിന്ന് പുജാരയെ മാത്രം ഒഴിവാക്കിയതിനെ ചോദ്യം ചെയ്‌തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. ക്രിക്കറ്റിന്‍റെ ദൈർഘ്യമേറിയ ഫോർമാറ്റിൽ കഴിഞ്ഞ മൂന്ന് വർഷമായി ചേതേശര്‍ പുജാരയ്‌ക്കും, വിരാട് കോലിയ്‌ക്കും ഒരേ ശരാശരിയാണുള്ളതെന്നും ആകാശ് ചോപ്ര ചൂണ്ടിക്കാട്ടി. തന്‍റെ യൂട്യൂബ് ചാനലിലാണ് ആകാശ് ചോപ്ര ഇതുസംബന്ധിച്ച പ്രതികരണം നടത്തിയത്.

2020 മുതലുള്ള ഇന്ത്യയുടെ പ്രധാന ബാറ്റര്‍മാരുടെ പ്രകടനമാണ് ചോപ്ര വിശകലനം ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്ക് നേക്കുമ്പോള്‍ ചേതേശ്വര്‍ പുജാരയുടേയും വിരാട് കോലിയുടേയും ബാറ്റിങ് ശരാശരി 29.69 ആണെന്നാണ് അദ്ദേഹം കണക്കുകള്‍ നിരത്തുന്നത്.

"ഇപ്പോൾ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ പുജാര ഇല്ല, ആ തീരുമാനം ശരിയായിരുന്നുവോ എന്നതാണ് പ്രധാന ചോദ്യം. ഇക്കാര്യത്തില്‍ ഞാന്‍ ഒരു അഭിപ്രായവും പറയുന്നില്ല. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായുള്ള ചില ഇന്ത്യന്‍ ബാറ്റര്‍മാരുടെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തെക്കുറിച്ച് സംസാരിക്കാം.

18 മത്സരങ്ങളിൽ നിന്ന് 43 ശരാശരിയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയത് രോഹിത് ശർമയാണ്. ശുഭ്‌മാൻ ഗില്ലിന് 16 മത്സരങ്ങളിൽ നിന്നും 32 ശരാശരിയുണ്ട്. കെഎൽ രാഹുലിന് 11 മത്സരങ്ങളിൽ നിന്ന് 30 ആണ് ശരാശരി.

28 മത്സരങ്ങളിൽ നിന്ന് 29.69 ആണ് പുജാരയുടെ ശരാശരി. ഇതേ കാലയളവിൽ പുജാരയുടെ അതേ ശരാശരിയാണ് കോലിക്കുമുള്ളത്. പുജാരയേക്കാൾ മൂന്ന് മത്സരങ്ങൾ കോലി കൂടുതൽ കളിച്ചിട്ടുണ്ടെങ്കിലും അവരുടെ ശരാശരി സമാനമാണ്. 20 മത്സരങ്ങൾ കളിച്ചിട്ടുള്ള അജിങ്ക്യ രഹാനെയ്‌ക്കാണ് ഏറ്റവും മോശം ശരാശരിയുള്ളത്. 26.50 മാത്രമാണ് രഹാനെയുടെ ശരാശരി" - ആകാശ് ചോപ്ര പറഞ്ഞു.

ABOUT THE AUTHOR

...view details