സെന്‍റ് കിറ്റ്സ് : വെസ്‌റ്റിന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ട്രിനിഡാഡില്‍ നിന്ന് ഇരു ടീമുകളുടെയും കിറ്റുകള്‍ അടങ്ങിയ ലഗേജ് എത്തിക്കാന്‍ വൈകിയത് കൊണ്ട് മൂന്ന് മണിക്കൂര്‍ താമസിച്ചാണ് മത്സരം ആരംഭിച്ചത്.
ഒരു മാറ്റവുമായാണ് ഇന്ത്യ രണ്ടാം ടി20യ്‌ക്കിറങ്ങിയത്. പേസര്‍മാരെ തുണയ്‌ക്കുന്ന പിച്ചില്‍ രവി ബിഷ്‌ണോയിക്ക് പകരം ആവേശ് ഖാന്‍ സ്ഥാനം പിടിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് ഇന്ന് വിന്‍ഡീസ് നിരയില്‍