കേരളം

kerala

ETV Bharat / sports

Watch: സൂര്യയുടെ കൈകളില്‍ ചുംബിച്ച് യുസ്‌വേന്ദ്ര ചഹല്‍, വീഡിയോ - Chahal kisses Suryakumar Yadav s hand video

ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ സൂര്യകുമാര്‍ യാദവിന് ആദരവര്‍പ്പിച്ച് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍.

IND vs SL  Yuzvendra Chahal kisses Suryakumar Yadav s hand  Yuzvendra Chahal  Suryakumar Yadav  സൂര്യകുമാര്‍ യാദവ്  യുസ്‌വേന്ദ്ര ചാഹല്‍  ഇന്ത്യ  ശ്രീലങ്ക  ഇന്ത്യ vs ശ്രീലങ്ക  Chahal kisses Suryakumar Yadav s hand video
സൂര്യയുടെ കൈകളില്‍ ചുംബിച്ച് യുസ്‌വേന്ദ്ര ചാഹല്‍-വീഡിയോ

By

Published : Jan 8, 2023, 3:12 PM IST

രാജ്കോട്ട്: ശ്രീലങ്കക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയുടെ വിജയത്തിന്‍റെ നട്ടെല്ലായത് സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവാണ്. മറ്റ് ബാറ്റര്‍മാര്‍ പരാജയപ്പെട്ടിടത്ത് വെടിക്കെട്ട് പ്രകടനവുമായി കളം നിറഞ്ഞ സൂര്യയുടെ സെഞ്ച്വറിക്കരുത്തിലാണ് ഇന്ത്യ ലങ്കയ്‌ക്കെതിരെ 228 എന്ന കൂറ്റന്‍ സ്‌കോര്‍ ഉറപ്പാക്കിയത്.

51 പന്തില്‍ 112 റണ്‍സടിച്ച് കൂട്ടിയ സൂര്യ പുറത്താവാതെ നിന്നിരുന്നു. 7 ഫോറുകളും 9 സിക്‌സുകളുമടങ്ങുന്നതായിരുന്നു താരത്തിന്‍റെ പൊളിപ്പന്‍ ഇന്നിങ്‌സ്. മറുപടിക്കിറങ്ങിയ ലങ്ക 137 റണ്‍സിന് പുറത്തായതോടെ 91 റണ്‍സിന്‍റെ വമ്പന്‍ ജയം നേടാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു.

ഇതിന് പിന്നാലെ സൂര്യയുടെ കൈകളെ കണ്ണില്‍വച്ചും ചുംബിച്ചും ആദരവ് പ്രകടിപ്പിക്കുന്ന യുസ്‌വേന്ദ്ര ചഹലിന്‍റെ ദൃശ്യം ആരാധകരുടെ ഹൃദയം കീഴടക്കുകയാണ്. മത്സരത്തില്‍ മൂന്നോവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടാന്‍ ചഹലിന് കഴിഞ്ഞിരുന്നു. സൂര്യയുടെ മൂന്നാം ടി20 സെഞ്ച്വറിയാണിത്.

ടി20യില്‍ നിലവിലെ ഒന്നാം നമ്പര്‍ ബാറ്ററായ താരം ഇതേവരെ 45 മത്സരങ്ങളില്‍ നിന്നും 180.34 സ്ട്രൈക്ക് റേറ്റില്‍ 1578 റണ്‍സ് നേടിയിട്ടുണ്ട്. 13 അര്‍ധ സെഞ്ച്വറികളും താരത്തിന്‍റെ പട്ടികയിലുണ്ട്. അതേസമയം മൂന്നാം ടി20യിലെവിജയത്തോടെ മൂന്ന് മത്സര പരമ്പര 2-1ന് ഇന്ത്യ സ്വന്തമാക്കി.

മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ രണ്ട് റണ്‍സിന് വിജയിച്ചപ്പോള്‍ പൂനെയിലെ രണ്ടാം ടി20യില്‍ 16 റണ്‍സിന് വിജയിച്ച് ലങ്ക ഒപ്പമെത്തിയിരുന്നു. സൂര്യ മത്സരത്തിലെ താരമായപ്പോള്‍ അക്‌സര്‍ പട്ടേലാണ് പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.

Also read:'വ്യത്യസ്ത വ്യക്തിത്വങ്ങളായിരിക്കാം, എന്നാൽ ക്രിക്കറ്റ് ചിന്തകള്‍ സമാനമാണ്' ; ക്യാപ്റ്റന്‍സി മെച്ചപ്പെടുത്താന്‍ സഹായിച്ചയാളെ ചൂണ്ടിക്കാട്ടി ഹാര്‍ദിക് പാണ്ഡ്യ

ABOUT THE AUTHOR

...view details