ഗുവാഹത്തി : ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ വിജയമാണ് നേടിയത്. വിരാട് കോലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 87 പന്തില്‍ 113 റണ്‍സാണ് കോലി അടിച്ചെടുത്തത്. 34കാരന്‍റെ 45ാം ഏകദിന സെഞ്ചുറിയാണിത്.
എന്നാല്‍ ബാറ്റിങ്ങിനിടെ ഓള്‍റൗണ്ടര്‍ ഹാർദിക് പാണ്ഡ്യയോട് കോലി കലിപ്പ് കാട്ടിയ ഒരു സംഭവവും ഉണ്ടായി. ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 43-ാം ഓവറിലാണിത് നടന്നത്. കസുൻ രജിതയുടെ പന്തിൽ സ്ട്രൈക്ക് ചെയ്‌ത കോലി വേഗമേറിയ ഒരു സിംഗിൾ പൂര്‍ത്തിയാക്കി.
രണ്ടാം റണ്ണിനായി പിച്ചിന്‍റെ പാതിയോളം 34കാരന്‍ ഓടിയെത്തിയെങ്കിലും ഹാര്‍ദിക് തിരിച്ച് അയയ്‌ക്കുകയായിരുന്നു. ഹാര്‍ദിക്കിന്‍റെ പ്രവൃത്തിയിലുള്ള അതൃപ്‌തി വ്യക്തമാക്കിയ കോലി താരത്തെ തുറിച്ചുനോക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.