മൊഹാലി :ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം സ്‌റ്റെമ്പടുക്കുമ്പോൾ ഇന്ത്യയ്ക്ക് മേധാവിത്വം. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറായ 574 റൺസ് പിന്തുടരുന്ന ശ്രീലങ്കക്ക് 108 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്‌ടമായി. 26 റൺസുമായി പതും നിസങ്കയും ഒരു റണ്ണുമായി ചരിത് അസലങ്കയുമാണ് ക്രീസിലുള്ളത്.
ദിമുത് കരുണരത്‌ന, ലാഹിരു തിരിമന്ന, ഏയ്ഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ എന്നിവരുടെ വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്‌ടമായത്. ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റെടുത്തു. രവീന്ദ്ര ജഡേജ, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ജഡേജ പുറത്താവാതെ നേടിയ 175 റണ്‍സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ചായയ്ക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തെ റിഷഭ് പന്തിന്‍റെ 96 റണ്‍സ് ആദ്യദിനം ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നു.