തിരുവനന്തപുരം: ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ചരിത്ര വിജയമാണ് നേടിയത്. ശുഭ്‌മാന്‍ ഗില്ലും വിരാട് കോലിയും സെഞ്ചുറിയുമായി തിളങ്ങിയപ്പോള്‍ ബോളര്‍ മുഹമ്മദ് സിറാജും കലക്കന്‍ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.
10 ഓവറില്‍ വെറും 32 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് സിറാജ് വീഴത്തിയത്. അവിഷ്‌ക ഫെർണാണ്ടോ, കുശാൽ മെൻഡിസ്, നുവനിന്ദു ഫെർണാണ്ടോ, വാനിന്ദു ഹസരംഗ എന്നിവരുടെ വിക്കറ്റുകളാണ് സിറാജിന്‍റെ അക്കൗണ്ടിലുള്ളത്. എന്നാല്‍ ലങ്കന്‍ ഓള്‍ റൗണ്ടര്‍ ചാമിക കരുണരത്‌നെയ്‌ക്കും പുറത്തേക്കുള്ള വഴിയൊരുക്കിയത് സിറാജാണ്.
ഒരു തകര്‍പ്പന്‍ റണ്ണൗട്ടിലൂടെയാണ് സിറാജ് കരുണരത്‌നെയെ പുറത്താക്കിയത്. ലങ്കന്‍ ഇന്നിങ്‌സിലെ 12-ാം ഓവറിലെ നാലാം പന്തിലാണ് കരുണരത്‌നെയെ സിറാജ് ഒരു ഡയറക്‌ട് ഹിറ്റിലൂടെ ഔട്ടാക്കുന്നത്. സിറാജിന്‍റെ ഒരു ഫുള്‍ലെങ്‌ത് ഡെലിവറി കൃത്യമായി പ്രതിരോധിച്ച ലങ്കന്‍ ഓള്‍റൗണ്ടര്‍ അതേ പൊസിഷനില്‍ തുടരുകയായിരുന്നു.