ധർമശാല : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി-20യ്‌ക്കിടെ പന്ത് ഹെൽമറ്റിൽ തട്ടിയ ഇന്ത്യന്‍ യുവ ബാറ്റര്‍ ഇഷാന്‍ കിഷനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിമാചല്‍പ്രദേശിലെ കാംഗ്രയിലുള്ള ആശുപത്രിയിലാണ് ഇഷാനെ പ്രവേശിപ്പിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്‌തു. സിടി സ്‌കാനിംഗിന് വിധേയനായ താരം ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ്. ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റ ശ്രീലങ്കന്‍ ബാറ്റര്‍ ദിനേശ് ചന്ദിമലും ചികിത്സ തേടിയിട്ടുണ്ട്.
ALSO READ:കത്തിക്കയറി ശ്രേയസ്, പിന്തുണച്ച് ജഡേജയും സഞ്‌ജുവും; ലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര
ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ലങ്കന്‍ പേസര്‍ ലഹിരു കുമാര എറിഞ്ഞ നാലാം ഓവറില്‍ പുള്‍ ഷോട്ടിന് ശ്രമിക്കുന്നതിനിടെയാണ് പന്ത് ഇഷാന്‍റെ ഹെല്‍മറ്റില്‍ പതിച്ചത്. ഉടനടി മെഡിക്കല്‍ സംഘം താരത്തെ പരിശോധിച്ചെങ്കിലും കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നില്ല.
ഇഷാന്‍ ബാറ്റിംഗ് പുനരാരംഭിച്ചതോടെ ടീമുകള്‍ക്കും ആരാധകര്‍ക്കും ആശ്വാസമായിരുന്നു. 15 പന്തില്‍ രണ്ട് ഫോറുകളോടെ 16 റണ്‍സെടുത്ത ഇഷാന്‍ കിഷന്‍ പിന്നാലെ ലഹിരുവിന്‍റെ തന്നെ പന്തില്‍ പുറത്തായി.
ഇതിന് ശേഷമാണ് താരത്തെ വിദഗ്‌ധ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇഷാന്‍റെ പരിക്കിനെ കുറിച്ച് ബിസിസിഐ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.