തിരുവനന്തപുരം: ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തിന് ടോസ് വീണു. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ലങ്കയെ ഫീല്‍ഡിങ്ങിന് അയച്ചു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
സൂര്യകുമാര്‍ യാദവ്, വാഷിങ്‌ടണ്‍ സുന്ദര്‍ എന്നിവര്‍ ഇടം നേടിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക് എന്നിവര്‍ക്കാണ് സ്ഥാനം നഷ്‌ടമായത്. ലങ്കന്‍ നിരയിലും രണ്ട് മാറ്റങ്ങളുള്ളതായി നായകന്‍ ദസുൻ ഷനക അറിയിച്ചു.
ആഷെൻ ബണ്ഡാര, ജെഫ്രി വന്ദർസായി എന്നിവരാണ് ടീമിലെത്തിയത്. ധനഞ്ജയ ഡി സിൽവ, ദുനിത് വെല്ലലഗെ എന്നിലര്‍ പുറത്തായി. ആദ്യ രണ്ട് കളികളും വിജയിച്ച ഇന്ത്യ പരമ്പര തൂത്തുവാരാന്‍ ഇറങ്ങുമ്പോള്‍ ആശ്വാസ ജയമാണ് ലങ്ക ലക്ഷ്യം വയ്‌ക്കുന്നത്.