ബെംഗളൂരു : ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 446 റണ്‍സിന്‍റെ കൂറ്റന്‍ ലീഡ്. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ് ഒമ്പതിന് 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു . ശ്രേയസ് അയ്യര്‍ (67), റിഷഭ് പന്ത് (50), രോഹിത് ശര്‍മ (46) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
പ്രവീണ്‍ ജയവിക്രമ ലങ്കയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തി. ലസിത് എംബുല്‍ഡെനിയക്ക് മൂന്ന് വിക്കറ്റുണ്ട്. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 252നെതിരെ ശ്രീലങ്ക 109ന് പുറത്തായിരുന്നു. 143 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്‌സ് ലീഡാണ് ഇന്ത്യ നേടിയത്. ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.
446 റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ച ലങ്ക ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ ഒന്നിന് 28 എന്ന നിലയിലാണ്. ബാറ്റിങ് അതീവ ദുഷ്‌കരമായ വിക്കറ്റിൽ, മത്സരം ജയിക്കാൻ ശ്രീലങ്കയ്ക്ക് 419 റൺസ് കൂടി വേണം. ദിമുത് കരുണരത്‌നെ (10), കുശാല്‍ മെന്‍ഡിസ് (16) എന്നിവരാണ് ക്രീസില്‍. ലാഹിരു തിരിമാനെ (0)യാണ് മടങ്ങിയത്. ജസ്പ്രിത് ബുമ്രയ്ക്കാണ് വിക്കറ്റ്.
അതിവേഗ അർദ്ധസെഞ്ച്വറിയുമായി പന്ത്