കൊളംബോ: ശ്രീലങ്കക്കെതിരായ പരമ്പരക്കായി കൊളംബോയിലെത്തിയ ഇന്ത്യൻ ടീമിന്‍റെ പരിശീലനം ആരംഭിച്ചു. ബി.സി.സി.ഐയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പരിശീലനത്തിന്‍റെ ചിത്രങ്ങൾ പുറത്തുവിട്ടത്.
മൂന്ന് ഏകദിനങ്ങളും മൂന്ന് ടി- ട്വന്‍റികളും ഉൾപ്പെടുന്ന പരമ്പരയിൽ ശിഖർ ധവാന്‍റെ നേതൃത്വത്തിൽ ഒരുപിടി യുവതാരങ്ങളാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസണും, ദേവ്ദത്ത് പടിക്കലും ടീമിലുണ്ട്.
ധവാനെ കൂടാതെ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ മാത്രമാണ് ലങ്കന്‍ പര്യടത്തിലുള്ള ടീമിലെ കൂടുതല്‍ പരിചയ സമ്പത്തുള്ള താരങ്ങള്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കായി പോയതോടെയാണ് യുവ താരങ്ങള്‍ക്ക് അവസരം ലഭിച്ചത്.