കേരളം

kerala

ETV Bharat / sports

പരിശീലനത്തിനിടെ ഉമ്രാൻ മാലിക്കിന്‍റെ 163 കിലോ മീറ്റർ തീയുണ്ട ; റാവൽപിണ്ടി എക്‌സ്‌പ്രസിനെ മറികടക്കുമോ ? - ഉമ്രാൻ മാലിക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്ക് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് ഉമ്രാൻ മാലിക്കിന്‍റെ തീപാറും ബോളിങ്

umran malik 163 kph in training  IND vs SA  Umran Malik Clocked 163 KPH Speed In Practice Session  ഉമ്രാൻ മാലിക്  ഉമ്രാൻ മാലിക് 163 കിലോ മീറ്റർ വേഗതയിൽ പന്തെറിഞ്ഞതായി റിപ്പോർട്ട്
പരിശീലനിത്തിനിടെ ഉമ്രാൻ മാലികിന്‍റെ 163 കിലോ മീറ്റർ തീയുണ്ട; റാവൽപിണ്ടി എക്‌സ്‌പ്രസിനെ മറികടക്കുമോ..?

By

Published : Jun 9, 2022, 1:26 PM IST

ഡൽഹി : ഐപിഎൽ 15-ാം സീസണിൽ തുടർച്ചയായി 150 കിലോ മീറ്ററിലധികം പന്തെറിഞ്ഞ് വിസ്‌മയിപ്പിച്ച താരമാണ് ഉമ്രാൻ മാലിക്. സൺറൈസേഴ്‌സ് ഹൈദരാബാദിനായി മികച്ച പ്രകടനം പുറത്തെടുത്തത് വഴി ഇന്ത്യൻ ടീമിൽ ഇടം പിടിക്കാനും താരത്തിന് സാധിച്ചിരുന്നു. 2021 സീസണിലെ പ്രകടനം കണക്കിലെടുത്ത് മെഗാ താരലേലത്തിൽ ഹൈദരാബാദ് നിലനിർത്തിയ താരങ്ങളിലൊരാളായിരുന്നു ഉമ്രാൻ.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയ്‌ക്ക് മുന്നോടിയായുള്ള നെറ്റ് സെഷനിൽ, ഉമ്രാൻ മാലിക് 163.3 കിലോ മീറ്റർ വേഗതയിൽ പന്തെറിഞ്ഞതായി റിപ്പോർട്ടുകളുണ്ട്. ഇത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. മാലിക്കിനെ 'ആവേശകരമായ' പ്രതീക്ഷയെന്നാണ് മുഖ്യ പരീശീലകൻ രാഹുൽ ദ്രാവിഡ് വിശേഷിപ്പിച്ചത്. അതേസമയം വേഗതക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്‌താവനകളൊന്നും ഉണ്ടായിട്ടില്ല.

2002 ല്‍ ന്യൂസിലാന്‍ഡിനെതിരെ 161.3 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞ ഷുഹൈബ് അക്തറിനെ മറികടക്കാന്‍ ഉമ്രാന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. അധികം വൈകാതെ തന്നെ അന്താരാഷ്‌ട്ര മത്സരങ്ങളിൽ ഉമ്രാന് അക്തറിനെ മറികടക്കാനാകുമെന്ന് ക്രിക്കറ്റ് ആരാധകർ ഉറച്ചുവിശ്വസിക്കുന്നു.

ABOUT THE AUTHOR

...view details